ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ രണ്ടാം സൂപ്പര്‍ ഫോര്‍ റൗണ്ട് പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 237 റണ്‍സ് എടുത്തു. 58 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കിയ ശേഷമാണ് ഇവരുടെ നേതൃത്വത്തില്‍ പാക്കിസ്ഥാന്‍ തിരിച്ചുവരുന്നത്.
ടോസ് നേടിയ ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാനായി ഓപ്പണര്‍മാരായ ഇമാമുല്‍ ഹഖും ഫഖര്‍ സമാനും ചേര്‍ന്ന് തീരെ പതുക്കെയാണ് ഇന്നിങ്‌സ് തുടങ്ങിയത്. അഞ്ച് ഓവറില്‍ ഇരുവരും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത് 15 റണ്‍സ് മാത്രം. ഇരുവരും ട്രാക്കിലായി വരവെ ഇമാമുല്‍ ഹഖിനെ എല്‍ബിയില്‍ കുരുക്കി ചാഹല്‍ ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചു. 20 പന്തില്‍ രണ്ടു ബൗണ്ടറി സഹിതം 10 റണ്‍സുമായി ഇമാം മടങ്ങുമ്പോള്‍ പാക് സ്‌കോര്‍ 24 മാത്രം. അംപയര്‍ ഔട്ട് നിഷേധിച്ചെങ്കിലും തീരുമാനം റിവ്യൂ ചെയ്താണ് ഇന്ത്യ വിക്കറ്റ് സ്വന്തമാക്കിയത്.
Best possible way to play the sweep#INDvPAK #INDvsPAK #Dhoni #Jadeja #Cricket #AsiaCup2018 #Best pic.twitter.com/3gAqM2g7Fl
— zeus star (@Zeushope) September 23, 2018
രണ്ടാം വിക്കറ്റില്‍ 31 റണ്‍സ് ചേര്‍ത്ത സമാനും ബാബര്‍ അസമും ചേര്‍ന്ന് സ്‌കോര്‍ 50 കടത്തിയെങ്കിലും അധികം വൈകാതെ സമാനും പുറത്തായി. 44 പന്തില്‍ ഒരു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 31 റണ്‍സെടുത്ത സമാന്‍ കുല്‍ദീപ് യാദവിന്റെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങി.