കോഹ് ലി ഔട്ട്!!! രോഹിത് ശര്‍മ്മ ഇന്ത്യന്‍ നായകന്‍; ഏഷ്യാ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ഏഷ്യാ കപ്പിനുളള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലിയക്കും രഹാനയ്ക്കും വിശ്രമം അനുവദിച്ചു. രോഹിത്ത് ശര്‍മ്മ ഇന്ത്യന്‍ ടീമിനെ നയിക്കും. ശിഖര്‍ ധവാനാണ് ഉപനായകന്‍. രാജസ്ഥാനില്‍നിന്നുള്ള ഇരുപതുകാരന്‍ താരം ഖലീല്‍ അഹമ്മദാണ് ടീമിലെ ഏക പുതുമുഖം.

രണ്ട് ഫസ്റ്റ് ക്ലാസ് മത്സരം മാത്രം കളിച്ച് പരിചയമുളള ഖലീല്‍ 145 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന താരമാണ്. കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ ഖലീല്‍ ടീമിലുണ്ടായിരുന്നു.

പരിക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ ഭുവനേശ്വര്‍ കുമാര്‍ ടീമില്‍ തിരിച്ചെത്തി. അമ്പാട്ടി റായുഡു, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ് തുടങ്ങിയവരെല്ലാം ടീമിലുണ്ട്. കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ക്കൊപ്പം മൂന്നാം സ്പിന്നറായി അക്സര്‍ പട്ടേലും ടീമില്‍ ഇടം പിടിച്ചു. രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ഇക്കുറിയും ടീമില്‍ ഇടമില്ല.

സെപ്റ്റംബര്‍ 15 മുതല്‍ 28 വരെയാണ് ടൂര്‍ണമെന്റ്. പാക്കിസ്ഥാനുള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. യാഗ്യതാ റൗണ്ട് കളിച്ചെത്തുന്ന ടീമാണ് ഈ ഗ്രൂപ്പിലെ മൂന്നാമത്തെ ടീം. അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, ശ്രീലങ്ക എന്നിവരുള്‍പ്പെട്ടതാണ് ഗ്രൂപ്പ് ബി.

ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍ (വൈസ് ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, അമ്പാട്ടി റായുഡു, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്ര, ഷാര്‍ദുല്‍ താക്കൂര്‍, ഖലീല്‍ അഹമ്മദ്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7