തിരുവനന്തപുരം: യു.എ.ഇ കേരളത്തിനു നല്‍കിയ ദുരിതാശ്വാസ സഹായം വാങ്ങാതിരുന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തില്‍ വിള്ളല്‍ വീഴുമെന്ന് മുന്‍ പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ ആന്റണി.
യു പി എ സര്‍ക്കാറിന്റെ കാലത്ത് വിദേശ സഹായം വാങ്ങേണ്ടെന്ന തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ അത് തിരുത്തണം. ധനസഹായം വാങ്ങാതിരിക്കരുത്. അതിനു തടസമായ എന്തെങ്കിലും കീഴ്വഴക്കങ്ങളുണ്ടെങ്കില്‍ പൊളിച്ചെറിയണം.
പ്രളയബാധ കേരളം ഒറ്റക്കെട്ടായി നേരിട്ടു .ഏകോപനത്തില്‍ ചെറിയ പാളിച്ചകള്‍ ഉണ്ടായി. എന്നാല്‍ ഇതേ കുറിച്ച് വിവാദത്തിന് താനില്ലെന്നും ആന്റണി പറഞ്ഞു. 700 കോടി രൂപയാണ് യു.എ.ഇ കേരളത്തിന് വാഗ്ദാനം ചെയ്തത്.