ദീലീപ് അമ്മയില്‍ തിരിച്ചെത്തിയതില്‍ മമ്മൂട്ടിയും മോഹന്‍ലാലും തെറ്റുകാര്‍ തന്നെ,മോഹന്‍ലാലിനോട് വിയോജിപ്പുണ്ടെങ്കില്‍ വരുന്നില്ലെന്ന തീരുമാനമായിരുന്നു എടുക്കേണ്ടിയിരുന്നത്…

കൊച്ചി: ചലചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കുമെന്ന വിവരം അക്കാദമി അംഗങ്ങള്‍ നേരത്തെ അറിഞ്ഞതിന്റെ ഭാഗമായിട്ടാവാം അക്കാദമി അംഗങ്ങള്‍ തന്നെ മോഹന്‍ലാലിനെതിരെ ഒപ്പുശേഖരണം നടത്താന്‍ ഇടയാക്കിയതെന്ന് ഭാഗ്യലക്ഷ്മി. അവര്‍ ഡബ്ല്യുസിസി അംഗങ്ങളായതുകൊണ്ടാകാം ഒപ്പിട്ടതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ആര്‍ക്കെങ്കിലും മോഹന്‍ലാലിനോട് വിയോജിപ്പുണ്ടെങ്കില്‍ ഞാന്‍ വരുന്നില്ലെന്ന തീരുമാനമായിരുന്നു എടുക്കേണ്ടത്.

നേരത്തെ ഊര്‍മ്മിളാ ഉണ്ണി പങ്കെടുത്ത മീറ്റിംഗില്‍ ദീപാ നിശാന്ത് സ്വീകരിച്ച മാര്‍ഗമായിരുന്നു സ്വീകരിക്കേണ്ടത്. അല്ലാതെ ഇവരെ പോലെ ഒപ്പുശേഖരിക്കാനല്ല ദീപ തയ്യാറായത്. അതിന് മാന്യത ഉണ്ടായിരുന്നു. നടനെ താരസംഘടനയില്‍ നിന്നും പുറത്താക്കത്തതിന്റെ പ്രതിഷേധമാണ് ഇതിന് പിന്നില്‍. മോഹന്‍ലാല്‍ അല്ല അമ്മയുടെ പ്രസിഡന്റെങ്കില്‍ പ്രതിഷേധം ഉണ്ടാകുമായിരുന്നില്ല.മോഹന്‍ലാല്‍ എന്ന വ്യക്തിക്ക് എതിരെയുള്ള അക്രമണമാണ് ഇതിന് പിന്നില്‍ ഗൂഡലക്ഷ്യമുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

അമ്മ എന്ന സംഘടനയുടെ പ്രവര്‍ത്തിയില്‍ തനിക്ക് പ്രതിഷേധമുണ്ട്. രണ്ടാമത്തെ മീറ്റിംഗിലെങ്കിലും അമ്മയുടെ യോഗത്തില്‍ അക്രമിക്കപ്പെട്ട നടിക്ക് അനുകൂലമായ നടപടികള്‍ ഉണ്ടാകുമെന്നായിരുന്നു പ്രതീഷിച്ചത്. സംഘടന ചെയ്തത് വലിയ തെറ്റ് തന്നെയാണ്. മമ്മൂട്ടിയും മോഹന്‍ലാലും തെറ്റുകാര്‍ തന്നെയാണെന്നും ഭാഗ്യലക്ഷ്മി. ഇതില്‍ ഒപ്പിട്ട ഇരിക്കുന്നവര്‍ ആരെങ്കിലും നാളെ മോഹന്‍ലാലിനെ വെച്ച് പടം ചെയ്യില്ലെന്ന് ഉറപ്പിച്ചുപറയുമോ, സിനിമയുമായി ബന്ധപ്പെട്ടവരാണ് ഈ ഗൂഡാലോചനയക്ക് പിന്നിലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7