ബംഗളൂരു: ജീവനൊടുക്കുമെന്നു പറയുന്നതു ശിക്ഷാര്‍ഹമല്ലെന്നു കര്‍ണാടക ഹൈക്കോടതി. ജീവിതം അവസാനിപ്പിക്കുമെന്നു പറഞ്ഞതിന്റെ പേരില്‍ ചിത്രദുര്‍ഗ ഹിരിയൂര്‍ സ്വദേശി എസ്. കവിരാജിനെതിരെയാണു പൊലീസ് കേസെടുത്തത്. ആത്മഹത്യാശ്രമത്തിനു ചുമത്തിവന്നിരുന്ന ഐപിസി–309ാം വകുപ്പാണു കവിരാജിനെതിരെ ചുമത്തിയത്.
എന്നാല്‍ ജീവിതം അവസാനിപ്പിക്കുമെന്നു പറഞ്ഞതിന്റെയോ അതിനു തയാറെടുപ്പു നടത്തിയതിന്റെയോ പേരില്‍ കേസെടുക്കാനാകില്ലെന്നു കേസ് തള്ളിയ ജസ്റ്റിസ് കെ.എന്‍. ഫനീന്ദ്ര വ്യക്തമാക്കി. കവിരാജിനും പിതാവിനുമെതിരെ ഹിരിയൂര്‍ പൊലീസ് കേസെടുത്തിരുന്നു.
ഇതില്‍ ദുഃഖിതനായ കവിരാജ് ഉറ്റസുഹൃത്തിനോട് താന്‍ ജീവനൊടുക്കുമെന്നു പറയുകയും അന്നു രാത്രി ലോഡ്ജില്‍ മുറിയെടുക്കുകയും ചെയ്തു. ഇതെ തുടര്‍ന്നാണു പൊലീസ് കേസെടുത്തത്. എന്നാല്‍ കവിരാജ് ജീവനൊടുക്കുന്നതിനെക്കുറിച്ചു സുഹൃത്തിനോടു പറഞ്ഞതിനു തെളിവില്ലെന്നും ലോഡ്ജില്‍ ഒരു രാത്രി താമസിച്ചെങ്കിലും ജീവനൊടുക്കാന്‍ ശ്രമിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു.