വിവാഹത്തിന് ശേഷമുള്ള നസ്രിയയുടെ മടങ്ങിവരവ് ചിത്രം ‘കൂടെ’ യ്ക്കായി മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ബാംഗ്ലൂര്‍ ഡെയ്സിന് ശേഷമുള്ള അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാര്‍വതിയും പൃഥ്വിരാജുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. പൃഥ്വിരാജിന്റെ സഹോദരിയായാണ് നസ്രിയ എത്തുന്നത്.
സംവിധായകന്‍ രഞ്ജിത്ത് ഒരു മുഴുനീള വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. ചിത്രീകരണസമയത്തെ രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
ജൂലൈ 14ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം, സൗബിന്‍ ഷാഹിര്‍ ചിത്രം പറവ ക്യാമറയില്‍ പകര്‍ത്തിയ ലിറ്റില്‍ സ്വയമ്പ് പോള്‍ ആണ്. ലിറ്റില്‍ ഫിലിംസ് ഇന്ത്യയുമായി ചേര്‍ന്ന് രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടെയിലെ മനോഹര ഗാനങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.