അയാള്‍ എന്റെ ചെവിയില്‍ ചുംബിച്ചു!!! ഐ ലവ് യു ബേബി എന്ന് തുടര്‍ച്ചയായി പറഞ്ഞു കൊണ്ടിരുന്നു… അയാളുടെ വായില്‍ നിറയെ എന്റെ മുടിയായിരുന്നു

ബോളിവുഡ് സിനിമയിലെ കാസ്റ്റിങ് കൗച്ച് വിവാദം അവസാനിക്കുന്നില്ല. പല പ്രമുഖ നടിമാരും ഇതിനോടകം തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിന്നു. ഇതില്‍ തന്നെ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞതിന്റെ പേരില്‍ ഏറെ വിമര്‍ശനം നേരിടേണ്ടി വന്ന നടിയാണ് സ്വര ഭാസ്‌കര്‍. ഇപ്പോള്‍ ബോളിവുഡിലെ ഒരു വലിയ പ്രൊഡ്യൂസറുടെ മാനേജര്‍ തന്നോട് മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി.

സ്വരയുടെ വാക്കുകള്‍:

എന്നെ കണ്ടതു മുതല്‍ അയാളുടെ നോട്ടം ഏതോ വസ്തുവിനെ നോക്കുന്നതു പോലെയായിരുന്നു. പെട്ടെന്ന് അയാള്‍ ചാടിയെഴുന്നേറ്റ് എന്റെ ചെവിയില്‍ ചുംബിക്കാന്‍ ശ്രമിച്ചു. ഐ ലവ് യു ബേബി എന്ന് തുടര്‍ച്ചയായി പറഞ്ഞു കൊണ്ടിരുന്നു. അയാളുടെ വായില്‍ നിറയെ എന്റെ മുടിയായിരുന്നു. ആ സാഹചര്യത്തെ എങ്ങനെ നേരിട്ടുവെന്ന് എനിക്ക് മാത്രമേ അറിയൂ. അവിടെ നിന്ന് ഓടിപോരുകയായിരുന്നു എന്ന് വേണമെങ്കില്‍ പറയാം.

ഹോളിവുഡില്‍ സംഭവിച്ചത് പുറത്തു പറയാന്‍ സമയം ഒരുപാട് എടുത്തു. അമേരിക്കന്‍ സമൂഹവും മാധ്യമങ്ങളും അതിജീവനം നടത്തിയ സ്ത്രീകള്‍ക്ക് നേരെ സഹതാപം കാണിക്കുകയും, പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തതോടെയാണ് നടിമാര്‍ തുറന്നു പറഞ്ഞ് രംഗത്തെത്തിയത്.

തുറന്നു പറയുന്ന ഇരകളുടെ വാക്കുകള്‍ സ്വീകരിക്കാന്‍ സമൂഹം തയ്യാറായാല്‍ മാത്രമേ അവര്‍ക്ക് സുരക്ഷ തോന്നുകയുളളു. അവര്‍ പബ്ലിസിറ്റിക്ക് വേണ്ടി ശ്രമിക്കുകയാണെന്ന് ചിത്രീകരിക്കാന്‍ ശ്രമിക്കുകയല്ല വേണ്ടത്. നടന്മാരായാലും നടിമാരായാലും തുറന്നു പറയാന്‍ തയ്യാറാവരെ തുറന്ന ചെവികളുമായി സ്വീകരിക്കാന്‍ സമൂഹം തയ്യാറാവണം. എങ്കില്‍ മാത്രമേ അവര്‍ക്ക് സുരക്ഷിതമായി ഇത് അവതരിപ്പിക്കാന്‍ കഴിയുകയുളളു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7