പെട്രോള്‍ വില 5.75 രൂപയും ഡീസലിന് 3.75 രൂപയും കുറയ്ക്കാം… ഈ വരുമാനം വേണ്ടെന്നുവെച്ചാല്‍ ..!!!

തിരുവനന്തപുരം: തുടരെത്തുടരെയുള്ള ഇന്ധന വില വര്‍ധനവ് നിയന്ത്രിക്കാന്‍ അധികവരുമാനം വേണ്ടെന്ന് വച്ചാല്‍ മതിയെന്ന് എസ്.ബി.ഐ റിസര്‍ച്ച് പഠനം. ക്രൂഡോയില്‍ വിലവര്‍ദ്ധന, ജി.എസ്.ടി എന്നിവയിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനങ്ങള്‍ക്ക് 37,596 കോടി രൂപയാണ് അധിക വരുമാനം ലഭിച്ചത്.

ജി.എസ്.ടിയിലൂടെ 18,868 കോടി രൂപയും ക്രൂഡോയില്‍ വര്‍ദ്ധനയിലൂടെ 18,728 കോടി രൂപയുമാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചത്. ഇത്രയും തുക കൊണ്ട് പെട്രോള്‍-ഡീസല്‍ വിലകുറയ്ക്കാനാവുമെന്നും ഈ അധികവരുമാനം വേണ്ടെന്ന് വച്ചാല്‍ പെട്രോളിന് 5.75രൂപയും ഡീസലിന് 3.75 രൂപയും കുറക്കാനാവുമെന്നും എസ്.ബി.ഐ റിസര്‍ച്ചിന്റെ പഠന റിപ്പോര്‍ട്ട് പറയുന്നു.

ജി.എസ്. ടി കാരണം കേരളത്തിന് നഷ്ടമാണുണ്ടായത്. കേരളത്തിന്റെ നികുതി വളര്‍ച്ച 7 ശതമാനമാണ്. അതിനാല്‍ ബാക്കി വരുന്ന 7 ശതമാനം നികുതിയുടെ നഷ്ടപരിഹാരം കേരളത്തിന് ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനാനന്തര വ്യാപാരത്തില്‍ കിട്ടുന്ന നികുതിയുടെ 50 ശതമാനം അതാത് സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. 1,89,000 കോടി രൂപയാണ് ഈ വകയില്‍ കേന്ദ്രത്തിലുള്ളത്. ഇതിന്റെ 50 ശതമാനം വിതരണം ചെയ്യണമെങ്കിലും ഇപ്പോള്‍ 40,000 കോടി രൂപ വിതരണം ചെയ്യാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

Similar Articles

Comments

Advertismentspot_img

Most Popular