സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: 2018 ലോകകപ്പിലെ ആദ്യ സെല്‍ഫ് ഗോള്‍ പിറന്നു. ഇറാനെതിരായ മത്സരത്തില്‍ അധികസമയത്തെ അബദ്ധത്തിലൂടെ മോറോക്കോയ്ക്ക് തോല്‍വി. കളി ആരംഭിച്ചതുമുതല്‍ മികച്ച കളിയിലൂടെ ആകര്‍ഷിച്ച മൊറോക്കോയ്ക്ക് ഒടുവില്‍ പിഴച്ചു.. കൂടുതല്‍ സമയവും കാഴ്ചക്കാരുടെ റോളില്‍ ആയിരുന്നു ഇറാന്‍. എന്നിട്ടും, ഇന്‍ജുറി ടൈമില്‍ മൊറോക്കോ വഴങ്ങിയ സെല്‍ഫ് ഗോളിന്റെ കനിവില്‍ ഇറാന് ഒരു ഗോള്‍ വിജയം. മുഴുവന്‍ സമയത്തും കളി നിയന്ത്രിച്ചിട്ടും അവസാന മിനിറ്റ് ഗോളിലാണ് മൊറോക്കോ തോല്‍വി വഴങ്ങിയത്. ഇന്‍ജുറി ടൈമിന്റെ അവസാന മിനിറ്റില്‍ മൊറോക്കോ താരം അസീസ് ബുഹാദോസാണ് സെല്‍ഫ് ഗോള്‍ വഴങ്ങി ടീമിന് തോല്‍വി സമ്മാനിച്ചത്. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലാണ് അവസാന മിനിറ്റ് ഗോളില്‍ മല്‍സരഫലം നിര്‍ണയിക്കപ്പെടുന്നത്. നേരത്തെ നടന്ന ഈജിപ്ത്- ഉറുഗ്വേ മത്സരത്തിലും അവസാന നിമിഷം പിറന്ന ഗോളാണ് ഉറുഗ്വേയ്ക്ക് രക്ഷയായത്.