രാജ്യസഭാ സ്ഥാനാര്‍ഥികളില്‍ സമ്പന്നന്‍ ജോസ് കെ. മാണി; കോടികളുടെ ആസ്തി, ബിനോയ് വിശ്വത്തിന് ആകെയുള്ളത് 5.59 ലക്ഷത്തിന്റെ സ്വത്ത്

തിരുവനന്തപുരം: കോലാഹലങ്ങള്‍ക്കൊടുവിലാണ് ജോസ് കെ. മാണിയ്ക്ക് കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് ലഭിച്ചത്. സി.പി.ഐ.എമ്മില്‍ നിന്ന് എളമരം കരീമും സി.പി.ഐയെ പ്രതിനിധീകരിച്ച് ബിനോയ് വിശ്വവുമാണ് രാജ്യസഭയിലേക്ക് പോകുന്നത്. എളമരം കരീമിനെയും ബിനോയ് വിശ്വത്തെയും വെച്ച് താരതമ്യം ചെയ്യുമ്പോള്‍ സമ്പന്നന്‍ ജോസ് കെ. മാണിയാണ്. ബാങ്ക് നിക്ഷേപം, ഓഹരി, സ്വര്‍ണ്ണം എന്നീ ഇനങ്ങളിലായി 24 ലക്ഷവും ഭൂമിയും വീടുമായി 1.04 കോടിയുടെ സമ്പാദ്യം. എളമരം കരീമിന് ഒരു കോടിക്കടുത്തും ബിനോയ് വിശ്വത്തിന് പത്തു ലക്ഷത്തിനടുത്തും സമ്പാദ്യമുണ്ട്.

ബാങ്ക് നിക്ഷേപം, ഓഹരി, സ്വര്‍ണ്ണം തുടങ്ങിയ ഇനങ്ങളില്‍ 24.52 ലക്ഷരൂപയുടെ സ്വത്തുള്ള ജോസ് കെ മാണിക്ക് ഭൂമിയും വീടും ചേര്‍ന്ന് 1.04 കോടിയുടെ സ്വത്ത് വേറെയുണ്ട്. 2.37 ലക്ഷത്തിന്റെ ഓഹരിയും രണ്ടുലക്ഷത്തിന്റെ വീതം രണ്ടു ഇന്‍ഷുറന്‍സ് പോളിസിയും 48 ഗ്രാം സ്വര്‍ണ്ണവും കയ്യില്‍ 18,000 രൂപയുമുണ്ട്. ഭാര്യയൂടെ പേരില്‍ ബാങ്ക് നിക്ഷേപം, ഓഹരി, സ്വര്‍ണ്ണം തുടങ്ങിയ ഇനങ്ങളില്‍ 2.11 കോടിയുടെ സ്വത്തുണ്ട്. 15.87 ലക്ഷത്തിന്റെ ഭൂസ്വത്ത് വേറെയും. 7.37 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപമുള്ള ഭാര്യയുടെ കയ്യില്‍ 11.73 ലക്ഷം വിലമതിക്കുന്ന 408 ഗ്രാം സ്വര്‍ണ്ണവും റോയല്‍ മാര്‍ക്കറ്റിംഗ് ആന്റ് ഡിസ്ട്രിബ്യൂഷനില്‍ 68.35 ലക്ഷം രൂപയും കയ്യില്‍ 12,000 രൂപയുമുണ്ട്. 15,853 രൂപ മക്കളുടെ കയ്യിലുണ്ട്. ഇവരുടെ പേരില്‍ 3.45 ലക്ഷം വിലമതിക്കുന്ന 120 ഗ്രാം സ്വര്‍ണ്ണമുണ്ട്. മക്കളില്‍ ഒരാള്‍ക്ക് 10.49 ലക്ഷത്തിന്റെ ഓഹരി നിക്ഷേപവുമുണ്ട്.

സിപിഎം സ്ഥാനാര്‍ത്ഥി എളമരം കരീമിനും മോശമല്ല. വിവിധ ബാങ്കുകളിലായി 9.01 ലക്ഷത്തിന്റെ നിക്ഷേപം അടക്കം 19.5 ലക്ഷം രൂപയുണ്ട്. വീട്, സ്വര്‍ണ്ണം, 3.85 ലക്ഷം രൂപയു െബാങ്ക് നിക്ഷേപം ഭാര്യയുടെ പേരിലുണ്ട്. വീട്, സ്വര്‍ണ്ണം, ബാങ്ക് നിക്ഷേപം എന്നിവ അടക്കം 12.66 ലക്ഷത്തിന്റെ സ്വത്തുമുണ്ട്. 67 ലക്ഷത്തിന്റെ ഭൂസ്വത്തും 15 ലക്ഷത്തിന്റെ വീടും ഭാര്യയുടെ പേരിലുണ്ട്. കയ്യില്‍ 4000 രൂപയുണ്ട്. ഭാര്യയുടെ കയ്യില്‍ 940 രൂപയുണ്ട്. മലയാളം കമ്മ്യൂണിക്കേഷനിലും എം ദാസന്‍ മെമ്മോറിയല്‍ സഹകരണ ഇന്‍സ്റ്റിറ്റ്യൂട്ടിലും 10,000 രൂപയുടെ വീതം ഓഹരിയും കരീമിനുണ്ട്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ മൂന്ന് ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പ്രീമിയം അടച്ചിട്ടുണ്ട്. 7.25 ലക്ഷത്തിന്റെ മാരുതി കാറും സ്വന്തമായുണ്ട്. മൂന്ന് ലക്ഷത്തിന്റെ 120 ഗ്രാം സ്വര്‍ണ്ണവും ഭാര്യയുടെ പേരിലുണ്ട്.

സിപിഐ സ്ഥാനാര്‍ത്ഥി ബിനോയ് വിശ്വത്തിന് 3.54 ലക്ഷത്തിന്റെ ബാങ്ക് അക്കൗണ്ടും 5000 രൂപ കയ്യിലുള്ളതും അടക്കം 5.59 ലക്ഷമാണ് സ്വത്ത്. ഭാര്യയുടെ കൈവശം 8,000 രൂപയും 1.15 ലക്ഷത്തിന്റെ സ്വര്‍ണ്ണവും വിവിധ ബാങ്കുകളില്‍ 34.28 ലക്ഷത്തിന്റെ നിക്ഷേപമുണ്ട്. വീടും ഭൂമിയും ഭാര്യയൂടെ പേരിലുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7