ജോസഫ് പക്ഷത്തെ അയോഗ്യരാക്കാൻ ജോസ് വിഭാഗം: നീക്കങ്ങൾ നിർണായകം

കോട്ടയം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധി അനുകൂലമായ‌‌തോ‌ടെ കേരള കോണ്‍ഗ്രസ് ജോസ്പക്ഷത്തിന്റെ തുടര്‍ നീക്കങ്ങള്‍ നിര്‍ണായകം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏതെങ്കിലും മുന്നണിയുടെ ഭാഗമാകണോയെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുത്തേക്കും. ജോസഫ് പക്ഷത്തെ എം.എല്‍എമാരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമായി.

ചിഹ്നവും പാര്‍ട്ടിയും കിട്ടിയതോടെ ജോസ്പക്ഷം കൂടുതല്‍ കരുത്തരായി. സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ പാര്‍ട്ടി വിപ് ലംഘിച്ചതിന്റെ പേരില്‍ പി.ജെ ജോസഫിനേയും മോന്‍സ് ജോസഫിനേയും അയോഗ്യരാക്കാന്‍ ജോസ് പക്ഷം സ്പീക്കറോട് ആവശ്യപ്പെടുമോയെന്നതാണ് ആദ്യചോദ്യം. ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് ഇപ്പോഴത്തെ വികാരം.

യഥാര്‍ഥ കേരള കോണ്‍ഗ്രസ് എം ആരെന്ന കാര്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിധി വന്നതോടെ ഇക്കാര്യത്തില്‍ സ്പീക്കര്‍ക്കും തീരുമാനമെടുക്കേണ്ടിവരും. എന്നാല്‍ ഈ വിധി ഉപയോഗിച്ച് എം.എല്‍എമാരെ അയോഗ്യരാക്കാന്‍ ആകില്ലെന്നാണ് ജോസഫ് പക്ഷത്തിന്റെ വിശദീകരണം.

അതേസമയം ജോസ് പക്ഷത്തെ ഒപ്പം കൂട്ടാനുള്ള നീക്കം ഇടതുമുന്നണിയും ശക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കരുതലോടെയായിരിക്കും ജോസ്പക്ഷത്തിന്റെ നീക്കം. വിധിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന അപ്പീലിലാണ് ജോസഫ് പക്ഷത്തിന്റ പ്രതീക്ഷ.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7