തൃശൂര്‍: ഒടുവില്‍ മഞ്ജു വാര്യരെ കാണാന്‍ മകള്‍ മീനാക്ഷി എത്തി. മഞ്ജുവിന്റെ മുന്‍ഭര്‍ത്താവും നടനുമായ ദിലീപിന്റെ കൈപിടിച്ചാണ് മീനാക്ഷി എത്തിയത്. മഞ്ജുവാര്യരുടെ പിതാവിന്റെ വിയോഗത്തില്‍ കുടുംബത്തെ ആശ്വസിപ്പിക്കാനാണ് ഇരുവരും എത്തിയത്. മഞ്ജു അച്ഛനായ പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവ വാര്യര്‍ ഇന്നലെ വൈകിട്ടാണ് മരിച്ചത്. കുടുംബ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ അന്തിരോപചാമര്‍പ്പിക്കാനാണ് ദിലീപും മകള്‍ മീനാക്ഷിയുമെത്തിയത്. മഞ്ജുവിന്റെ അച്ഛന്‍ മരിച്ചെന്ന വാര്‍ത്ത കേട്ടാല്‍ ദിലീപും മകള്‍ മീനാക്ഷിയും വരുമോ എന്നായിരുന്നു ഏവരുടെയും ചിന്ത. എന്തായാലും വൈകീട്ടോടെ അവര്‍ തിരുവുള്ളക്കാവ് വാര്യത്ത് വീട്ടിലെത്തി.
ഇരുവരും ഒരു മണിക്കൂറിലധികം അവിടെ ചെലവഴിച്ചു. ദിലീപും മീനാക്ഷിയും മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരെയും മറ്റ് ബന്ധുക്കളെയും ആശ്വസിപ്പിച്ച ശേഷമാണ് ഇവര്‍ തിരിച്ച് ആലുവയിലെ വീട്ടിലേയ്ക്ക് മടങ്ങിയത്.
മലയാളികളുടെ പ്രിയ താരങ്ങളായ മഞ്ജുവും ദിലീപും വേര്‍പിരിഞ്ഞത് മൂന്ന് വര്‍ഷം മുന്‍പാണ്. ആരാധകരെ ഏറെ ഞെട്ടിപ്പിച്ച വിവാഹ മോചനമായിരുന്നു ഇത്. സല്ലാപത്തിലൂടെ നായികയായി തുടക്കം കുറിച്ച മഞ്ജു വാര്യര്‍ ആദ്യ സിനിമയിലെ നായകനെയായിരുന്നു വിവാഹം ചെയ്തത്. 1998ലായിരുന്നു ഇവര്‍ വിവാഹിതരായത്. 17 വര്‍ഷത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. ദിലീപിനൊപ്പം പോകാനാണ് മകള്‍ മീനാക്ഷി താല്‍പര്യപ്പെട്ടത്. അച്ഛനും മകളും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് കൃത്യമായി അറിയാവുന്നതിനാല്‍ താരം ആ തീരുമാനത്തിനോട് യോജിക്കുകയായിരുന്നു.
പതിവില്‍ നിന്നും വ്യത്യസ്തമായി പരസ്പരമുള്ള പഴി ചാരലുകളോ, കുറ്റപ്പെടുത്തലുകളോ ഇല്ലാതെ സമാധാന പരമായാണ് ദിലീപും മഞ്ജു വാര്യരും വേര്‍പിരിഞ്ഞത്.
കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയ്ക്ക് ശേഷം സിനിമയ്ക്ക് ശേഷം സിനിമയില്‍ നിന്നും അപ്രത്യക്ഷമായ മഞ്ജു വാര്യര്‍ നീണ്ട ഇടവേളയ്ക്ക് ശേഷം 2014ലാണ് സിനിമയില്‍ തിരിച്ചെത്തിയത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂവിലൂടെയാണ് താരം തിരിച്ചെത്തിയത്.