മലപ്പുറം: മലപ്പുറത്ത് ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു സ്ത്രീകളുള്‍പ്പെടെ നാലുപേര്‍ മരിച്ചു. മമ്പാട് പൊങ്ങല്ലൂര്‍ പാലത്തിനു സമീപമാണ് അപകടം ഉണ്ടായത്. സാരമായി പരുക്കേറ്റ മൂന്നുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഒരാളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും ഏതാനും പേരെ മഞ്ചേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. എടവണ്ണ സ്വദേശി അക്ബര്‍ എന്നയാളും ബന്ധുക്കളുമാണ് വാനിലുണ്ടായിരുന്നത്. എടവണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പോയി മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടതെന്നു കരുതുന്നു.
ബസും വാനും കൂട്ടിയിടിച്ച് സ്ത്രീകളുള്‍പ്പെടെ നാലുപേര്‍ മരിച്ചു
Similar Articles
വെടിനിർത്തൽ പ്രാബല്യത്തിൽ, 15 മാസം നീണ്ടുനിന്ന രക്തച്ചൊരിച്ചിലിനും അശാന്തിക്കുമൊടുവിൽ ഗാസയിൽ ഇനി സമാധാനത്തിന്റെ നാളുകൾ, ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിട്ടു, ആദ്യ ഘട്ടം മോചിപ്പിക്കുക ഇസ്രയേൽ വനിതാ സൈനികരെ
ടെൽ അവീവ്: പതിനഞ്ചുമാസത്തെ രക്തച്ചൊരിച്ചിലിനും അശാന്തിക്കുമൊടുവിൽ ഗാസയിൽ ഇനി സമാധാനത്തിന്റെ നാളുകൾ. മൂന്നു മണിക്കൂർ വൈകിയെങ്കിലും വെടിനിർത്തൽ കരാർ നിലവിൽ വന്നു. ഞായറാഴ്ച മോചിപ്പിക്കപ്പെടുന്ന ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിട്ടതോടെയാണ് കരാർ പ്രാബല്യത്തിൽ...
കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ ഹമാസ് പരാജയപ്പെട്ടു, ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക നൽകിയില്ല, കരാർ വ്യവസ്ഥകൾ നടപ്പാകും വരെ ഗാസയിലെ സൈനിക നടപടികൾ തുടരും: ഐഡിഎഫ്
ഗാസ: 15 മാസം പിന്നിട്ട ഇസ്രയേൽ- ഹമാസ് യ ദ്ധത്തിന് അന്ത്യം കുറിക്കുമെന്നു കരുതിയ ഗാസ വെടിനിർത്തൽ കരാർ നടപ്പിലായില്ല. കരാറിന്റെ ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയില്ലെന്ന് ആരോപിച്ചാണ്...