2 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളുകള്‍ ; സ്വദേശി സമൃദ്ധി സിം കാര്‍ഡുകളുമായി രാംദേവ്

ന്യൂഡല്‍ഹി: പതഞ്ജലി ഗ്രൂപ്പ് ടെലികോം രംഗത്തും ചുവടുറപ്പിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ബിഎസ്എന്‍എലുമായി സഹകരിച്ച് സ്വദേശി സമൃദ്ധി സിം കാര്‍ഡുകള്‍ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. ഉപഭോക്താക്കള്‍ക്ക് വന്‍ ഓഫറുകളാണ് കമ്പനി നല്‍കുന്നത്

2 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളിംഗുമാണ് ഉപയോക്താക്കള്‍ക്ക് പതഞ്ജലി വാഗ്ദാനം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ പതഞ്ജലി കമ്പനി ജീവനക്കാര്‍ക്ക് മാത്രമാണ് സ്വദേശി സമൃദ്ധി സിം കാര്‍ഡുകള്‍ ലഭ്യമാകുക. സിം കാര്‍ഡുകള്‍ പൊതുജനങ്ങള്‍ക്ക് എപ്പോള്‍ മുതലാണ് ലഭ്യമാകുക എന്ന കാര്യം കമ്പനി അറിയിച്ചിട്ടില്ല. മാസങ്ങള്‍ക്കകം വിപണിയിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിം കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് 10 ശതമാനം കിഴിവും ലഭിക്കും.

ഫല്‍പ്കാര്‍ട്ട്,ആമസോണ്‍ തുടങ്ങിയ ഇകൊമേഴ്സ് കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനവും ഈ വര്‍ഷമാദ്യം പതഞ്ജലി പ്രഖ്യാപിച്ചിരുന്നു. ബിഎസ്എന്‍എലുമായുള്ള ബിസിനസ് പങ്കാളിത്തം കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്താന്‍ പതഞ്ജലിയെ സഹായിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.

സ്വദേശി സമൃദ്ധി സിം ഉപയോക്താക്കള്‍ 144 രൂപയ്ക്കാണ് റീചാര്‍ജ് ചെയ്യേണ്ടത്. 2 ജിബി ഡാറ്റയ്ക്കും പരിധിയില്ലാത്ത കോളിംഗ് സൗകര്യത്തിനും പുറമേ 100 സൗജന്യ എസ്എംഎസുകളും സേവനത്തിന്റെ ഭാഗമാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7