വിവാഹം കഴിക്കാതെ ഏകനായി ജീവിക്കുന്നതാണ് തന്റെ വിജയങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും പിന്നിലെ കാരണമെന്ന് യോഗ ഗുരു ബാബാ രാംദേവ്. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഗോവ ഫെസ്റ്റ് 2018നെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അന്‍പത്തിരണ്ടുകാരനായ ബാബാ രാംദേവിന്റെ വെളിപ്പെടുത്തല്‍.
ജനങ്ങള്‍ കുടുംബത്തിനായാണ് പ്രവര്‍ത്തിക്കുന്നത്. ഭാര്യയും മക്കളുമില്ലാ എന്നിട്ടും ഞാനെത്രമാത്രം സ്വസ്ഥതയോടെ ജീവിക്കുന്നു. വിവാഹം എന്നത് എളുപ്പമായ ഒരു സംഗതിയല്ല. നിരവധിയാളുകള്‍ വിവാഹം കഴിക്കാനിരിക്കുകയാണ്. ചിലര്‍ അതു കഴിഞ്ഞവരും. നിങ്ങള്‍ക്കൊരു കുഞ്ഞുണ്ടായാല്‍ ജീവിതകാലം മുഴുവന്‍ അതു വഹിക്കേണ്ടിവരും. ഞാനങ്ങനെ ചെയ്തില്ല. ഞാന്‍ ബ്രാന്‍ഡുകളാണ് സൃഷ്ടിച്ചത്.
ഇന്ത്യയില്‍ മികച്ച മുന്നേറ്റം കാഴ്ചവച്ച പതഞ്ജലി ഗ്രൂപ്പിന്റെ വിജയത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം കമ്പനി ഒരു ലാഭേച്ചയില്ലാതെ പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റായാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് വ്യക്തമാക്കി. ആചാര്യ ബാലകൃഷ്ണയ്ക്കൊപ്പം തുടങ്ങിയ പതഞ്ജലി ഗ്രൂപ്പിന്റെ ലക്ഷ്യം ലാഭം നേടുകയെന്നത് മാത്രമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എനിക്ക് കുട്ടികളുണ്ടായിരുന്നെങ്കില്‍ അവര്‍ പതഞ്ജലിയില്‍ അവകാശം ചോദിച്ചേനെ. പതഞ്ജലി നിങ്ങളുടെ പിതാവിന്റേതല്ല, ഈ രാജ്യത്തിന്റേതാണെന്ന് താന്‍ അവരോടു പറയേണ്ടിവന്നേനെ. ദൈവം എന്ന രക്ഷിച്ചതാണെന്ന വിശ്വാസമാണ് എനിക്കുള്ളത്. തെറ്റുകളൊന്നും ചെയ്തിട്ടില്ല.
എന്‍.ഡി. തിവാരിക്ക് സംഭവിച്ചതുപോലെ തന്റെ മകനാണെന്ന് കാട്ടി ആരും വരികയില്ല. നിങ്ങള്‍ സന്തോഷവാനാകണമെങ്കില്‍ ഭാര്യയുടെയും കുട്ടികളുടെയും ആവശ്യമില്ല. ഞാന്‍ എപ്പോഴും ചിരിക്കുന്നു’ അദ്ദേഹം