ഇത്തരത്തിലുള്ള പ്രശനങ്ങള്‍ ഞങ്ങളെ ബാധിക്കുകയില്ല,തുറന്ന് പറഞ്ഞ് സോനം കപൂര്‍

സോനം കപൂറും കരീന കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന വീരേ ദി വെഡ്ഡിങ് എന്ന ചിത്രത്തിന്റെ റിലീസിന് ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. എന്നാല്‍ അടുത്തകാലത്തായി ഇരുവരും അത്ര സ്വരച്ചേര്‍ച്ചയിലല്ല എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പടരുന്നുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ സോനം തന്നെ മറുപടി പറയുകയാണ്.

‘ബേബോയും (കരീന) റിയ(സോനത്തിന്റെ സഹോദരി)യും ലോലോ (കരിഷ്മ)യും ഞാനും ഉള്‍പ്പെടുന്ന ‘കപൂര്‍ ഗേള്‍സ്’ എന്നൊരു ഗ്രൂപ്പുണ്ട്. അവിടെ ഞങ്ങള്‍ പഴയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഈ ഗ്രൂപ്പിന്റെ ഭാഗമാകുക എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷമുള്ള കാര്യവുമാണ്. അതിനാല്‍ തന്നെ ഞങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാകേണ്ടതിന്റെ യാതൊരാവശ്യവുമില്ല. ഞാനും ബേബോയും തമ്മിലുള്ളത് 15 വര്‍ഷത്തെ സൗഹൃദമാണ്. ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ ഞങ്ങളെ ബാധിക്കുകയില്ല. കപൂര്‍ കുടുംബത്തില്‍ മൂന്നാം തലമുറക്കാരായ ഞങ്ങള്‍ ഇപ്പോള്‍ സുരക്ഷിതമായ ഒരു സ്ഥാനത്താണ്. ശക്തമായ സ്ത്രീകഥാപാത്രങ്ങളുടെ വേഷങ്ങള്‍ ഞങ്ങള്‍ രണ്ട് പേരും ചെയ്തിട്ടുമുണ്ട്. ഞങ്ങള്‍ തമ്മിലുള്ള സന്തോഷ നിമിഷങ്ങളെ കാണാന്‍ വീര ദി വെഡ്ഡിംഗിന്റെ ട്രെയിലര്‍ തന്നെ മതിയാകും’ സോനം പറയുന്നു.

ഇരുവരും തമ്മില്‍ ശത്രുതയിലാണ് എന്നായിരുന്നു പുറത്തുവന്ന ഗോസിപ്പ്. സോനവും കരീനയും ഒന്നിച്ച് അഭിനയിക്കുന്ന ‘വീര ദി വെഡ്ഡിംഗ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മുതല്‍ക്കാണ് ഇരുവരും തമ്മില്‍ ചേര്‍ച്ചയിലല്ല എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാല്‍, അത്തരത്തില്‍ യാതൊരു പ്രശ്നങ്ങളുമില്ലെന്നാണ് സോനം പറയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7