ടീമില്‍ ഉള്‍പ്പെടുത്താത്തതിനെതിരേ പൊട്ടിത്തെറിച്ച് ഗംഭീര്‍; ഇങ്ങനെയാണെങ്കില്‍ രാജിവച്ചേനെ

ന്യൂഡല്‍ഹി: ഐപിഎല്‍ ഡല്‍ഹി ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും കളിക്കാരനെന്ന നിലയില്‍ തുടര്‍ന്നും കളിക്കാന്‍ താന്‍ തയാറായിരുന്നുവെന്ന് ഗംഭീര്‍ തുറന്ന് പറയുന്നു. എബിപി ന്യൂസിന്റെ ‘വാഹ് ക്രിക്കറ്റ്’ എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് ഗംഭീര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഐപിഎല്‍ സീസണ്‍ തുടക്കത്തിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഡല്‍ഹി ഡയര്‍ ഡെവിള്‍സ് നായകനായ ഗൗതം ഗംഭീര്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചിരുന്നു. എന്നാല്‍ പിന്നീടുളള മത്സരങ്ങളില്‍ പ്ലേയിംഗ് ഇലവനില്‍ പോലും ഗംഭീറിനെ ആരാധകര്‍ കണ്ടില്ല. ഒടുവിലാണ് ഇക്കാര്യത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഗംഭീര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
പ്ലേയിംഗ് ഇലവനില്‍ നിന്ന് ഗംഭീര്‍ സ്വയം മാറി നിന്നതാണെന്ന് ഡല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിംഗ് നേരത്ത പറഞ്ഞിരുന്നു. സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളില്‍ ഡല്‍ഹി ക്യാപ്റ്റനായിരുന്നു ഗംഭീര്‍. എന്നാല്‍ ആദ്യ അഞ്ച് മത്സരങ്ങളില്‍ നിന്ന് 85 റണ്‍സ് മാത്രമാണ് ഗംഭീറിന് നേടാനായത്. ഇതോടെ ഗംഭീര്‍ നായക സ്ഥാനം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ പിന്നീടുളള മത്സരങ്ങളില്‍ ഗംഭീറിനെ ഡല്‍ഹി പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

അന്തിമ ഇലവനില്‍ കളിക്കാതെ മാറി നില്‍ക്കുകയാണെങ്കില്‍ താന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമായിരുന്നുവെന്നും ഗംഭീര്‍ വ്യക്തമാക്കി. തന്നില്‍ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ടെന്നും ഗംഭീര്‍ പറഞ്ഞു. തന്റെ നേതൃത്വത്തില്‍ ടീം തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോഴാണ് ഉത്തരവാദിത്തം ഏറ്റെടുത്ത് സീസണ്‍ പാതിവഴിക്കുവെച്ച് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞത്. പക്ഷെ അന്തിമ ഇലവനില്‍ കളിക്കില്ലെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ഇക്കാര്യം ടീം മാനേജ്മെന്റിനും കോച്ച് റിക്കി പോണ്ടിംഗിനും നന്നായി അറിയാം’ ഗംഭീര്‍ വ്യക്തമാക്കി.

തത്കാലം വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഒരുവര്‍ഷം കൂടി സജീവ ക്രിക്കറ്റില്‍ തുടരുമെന്നും ഗംഭീര്‍ പറഞ്ഞു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികവ് കാട്ടാനായാല്‍ അടുത്ത വര്‍ഷത്തെ ഐപിഎല്ലിലും കളിക്കുമെന്നും ഗംഭീര്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7