ഞാന്‍ വിഷ്ണുവിന്റെ അവതാരം!!! ഓഫീസിലിരുന്ന് തനിക്ക് തപസ് ചെയ്യാന്‍ കഴിയില്ല; ജോലിക്കെത്താത്തതിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മറുപടി ഇങ്ങനെ

അഹമ്മദാബാദ്: ജോലിക്കെത്താത്തതിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് വിചിത്ര മറുപടിയുമായി ഗുജറാത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. താന്‍ വിഷ്ണുവിന്റെ അവതാരമാണെന്നും അതിനാല്‍ ഓഫീസില്‍ ജോലിക്കെത്താന്‍ കഴിയില്ലെന്നുമായിരിന്നു ഉദ്യോഗസ്ഥന്റെ അമ്പരപ്പിക്കുന്ന വാദം. വിഷ്ണുവിന്റെ പത്താമത്തെ അവതാരമാണ് താന്‍. ലോകം നന്നാക്കന്‍ താന്‍ ഒരു തപസിലേര്‍പ്പെട്ടിരിക്കുകയാണെന്നും അതിനാല്‍ ഓഫീസിലെത്താന്‍ സമയമില്ലെന്നുമാണ് സുപ്രണ്ടിങ്ങ് എന്‍ജീനിയറായ രമേഷ് ചന്ദ്ര ഫെഫാര്‍ അറിയിച്ചത്.

കാരണം കാണിക്കല്‍ നോട്ടീസും അതിനുള്ള വിചിത്രവാദവും സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. നിങ്ങള്‍ വിശ്വസിക്കത്തില്ലായിരിക്കാം. ഞാന്‍ വിഷ്ണുവിന്റെ പത്താം അവതാരമാണ്. വരുന്ന ദിവസങ്ങളില്‍ അതു തെളിയിക്കാമെന്നും ഇദ്ദേഹം പറയുന്നു. തന്റെ തപസുകൊണ്ടാണ് രാജ്യത്ത് നല്ല മഴ ലഭിക്കുന്നതെന്നും ഇയാള്‍ വാദം ഉയര്‍ത്തിയിട്ടുണ്ട്. 2010 മാര്‍ച്ചില്‍ ഓഫീസിലിരിക്കുമ്പോള്‍ ആണ് തനിക്ക് വെളിപാട് ഉണ്ടായിരിക്കുന്നതെന്നും ആ സമയം മുതല്‍ തനിക്ക് ദൈവിക ശക്തിയുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തുന്നു.

താന്‍ തപസിന്റെ അഞ്ചാം ഘട്ടത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. ഓഫീസില്‍ ഇരുന്ന് തപസ് ചെയ്യാന്‍ തനിക്കു കഴിയില്ലെന്നു അമ്പതുകാരനായ ഫെഫാര്‍ പറയുന്നു. ജോലിക്കെത്താത്തതിനാല്‍ മൂന്നു ദിവസം മുമ്പാണ് വകുപ്പില്‍ നിന്ന് കാരണം കാണിക്കാല്‍ നോട്ടീസ് ലഭിച്ചത്. താന്‍ എന്തെങ്കിലും ചെറിയ ജോലികള്‍ ചെയ്ത് ഓഫീസില്‍ ഇരിക്കണോ, അതോ രാജ്യത്തെ വരള്‍ച്ചയില്‍ നിന്നു രക്ഷിക്കണമോ എന്ന് കമ്പനിക്കു തീരുമാനിക്കാമെന്നും ഫെഫാര്‍ കത്തില്‍ പറയുന്നു. കഴിഞ്ഞ എട്ടു മാസത്തിനിടെ 16 ദിവസം മാത്രമാണ് ഇയാള്‍ വഡോദര ഓഫീസില്‍ ഹാജരായിരിക്കുന്നത് എന്നാണ് നോട്ടീസില്‍ പറയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7