കഴിയുന്നത്ര വേഗത്തില്‍ കഴിയുന്നത്ര ജനങ്ങളെ വിഡ്ഢികളാക്കുക എന്നതാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം; രാഹുല്‍ ഗാന്ധി , ഇന്ധന വില വര്‍ധനവില്‍ ജനരോഷം ഉയരുന്നു

ന്യൂഡല്‍ഹി: കഴിയുന്നത്ര വേഗത്തില്‍ കഴിയുന്നത്ര ജനങ്ങളെ വിഡ്ഢികളാക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രധാന ലക്ഷ്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധന വില വീണ്ടും കൂടി. ഇത് ജനങ്ങളെ വിഡ്ഢികളാക്കലല്ലാതെ മറ്റെന്താണെന്നും ഇത് മോഡിണോമിക്‌സാണെന്നും രാഹുല്‍ഗാന്ധി പരിഹസിച്ചു.

മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരവും ഇന്ധനവില വര്‍ധനവില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. പെട്രോളിന്റേയും, ഡീസലിന്റേയും വില വീണ്ടും വര്‍ധിച്ചു. കര്‍ണാടക തിരഞ്ഞെടുപ്പ് വരെ ഇന്റര്‍വല്‍ അനുവദിച്ചതായിരുന്നു. ആ ഇന്റര്‍വല്‍ തീര്‍ന്നുവെന്നും ചിദംബരം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മാസം 24നായിരുന്നു ഇന്ധന വില അവസാനമായി വര്‍ധിച്ചത്. ദിവസങ്ങള്‍ക്കകം വീണ്ടും വര്‍ധനവുണ്ടായതോടെ അത് നാല് വര്‍ഷത്തെ ഏറ്റവും വലിയ വില വര്‍ധനവായെന്നും ചിദംബരം ചൂണ്ടിക്കാട്ടി.
ഇതേസമയം ഇന്ധനവില കുതിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ ജനരോഷം വ്യാപകമാകുകയാണ്. മോദി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നത് നിര്‍ത്തണമെന്ന ആവശ്യവുമായി സംഘടനകള്‍ രംഗത്തെത്തിക്കഴിഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7