മീനാക്ഷി സിനിമയില്‍ വരുന്നതിനെകുറിച്ച് ദിലീപ് പറയുന്നു

മീനാക്ഷി സിനിമയില്‍ വരുന്നതിനെകുറിച്ച് ദിലീപിന്റെ വെളിപ്പെടുത്തല്‍. സിനിമയില്‍ മുഖം കാണിച്ചില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ എ്ന്ന നിലയ്ക്ക് മീനാക്ഷി ഏറെ പ്രശസ്തിയാണ്. അതുകൊണ്ട് തന്നെ മീനാക്ഷിയുടെ വിവരങ്ങള്‍ അറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷ കൂടുതലാണ്. സിനിമാകുടുംബത്തില്‍ ജനിച്ച് വളര്‍ന്ന മീനാക്ഷി അച്ഛന്റെയും അമ്മയുടെയും വഴിയെ സിനിമയിലേക്ക് എത്തുമോയെന്നറിയാനായിരുന്നു ആരാധകര്‍ക്ക് ആകാംക്ഷ. എന്നാല്‍ സിനിമയിലെത്തുന്നതിനെക്കുറിച്ച് ഒരിക്കല്‍പോലും ഈ താരപുത്രി സൂചന നല്‍കിയിരുന്നുമില്ല.
ഡോക്ടര്‍ ആകാനുള്ള തയ്യാറെടുപ്പിലാണ് മീനാക്ഷി. മെഡിക്കല്‍ പ്രൊഫഷനോടാണ് തനിക്ക് താല്‍പര്യമെന്ന് താരപുത്രി വ്യക്തമാക്കിയിരുന്നു. മകളുടെ ആഗ്രഹത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി അച്ഛന്‍ എപ്പോഴും കൂടെയുണ്ട്. ഇക്കഴിഞ്ഞ മെഡിക്കല്‍ ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) മീനാക്ഷിയും എഴുതിയിരുന്നു. ദിലീപ് തന്നെയാണ് അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ദിലീപെട്ടാ മീനാക്ഷി നീറ്റ് എക്‌സാം എഴുതി എന്ന് കേട്ടല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് ‘അവള്‍ നീറ്റ് ആയി എഴുതി എന്നാണ് പറഞ്ഞതെന്നായിരുന്നു താരത്തിന്റെ മറുപടി. എല്ലാവരും പ്രാര്‍ത്ഥിച്ച് ഇരിക്കുകയാണെന്നും കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
നമ്മള്‍ എപ്പോള്‍ റിട്ടയര്‍ ചെയ്യണമെന്ന കാര്യത്തെക്കുറിച്ച് സ്വയം തീരുമാനമെടുക്കാവുന്ന മേഖലയിലാണ് ജോലി ചെയ്യുന്നത്. എന്നാല്‍ അവളുടെ കാര്യത്തില്‍ പേരിന് മുന്നിലെ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസൊന്നും വരില്ല, ഡോക്ടറേ വരുളളൂ, അതുകൊണ്ട് തന്നെ അക്കാര്യത്തെക്കുറിച്ച് ശ്രദ്ധിക്കണമെന്ന് മകളോട് പറയാറുണ്ടെന്നും ദിലീപ് പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular