നെടുംങ്കണ്ടം: മൂന്നു വയസുമുതല്‍ പ്രായമുള്ള മക്കളെ ഉറക്കി കിടത്തിയ ശേഷം യുവതി രാത്രിയില്‍ കാമുനൊപ്പം നാടുവിട്ടു. ഇടുക്കി നെടുംങ്കണ്ടത്താണു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മൂന്നും ഏഴും പത്തു വയസുള്ള മൂന്നു മക്കളെ രാത്രിയില്‍ ഉറക്കി കിടത്തിയ ശേഷമം യുവതി 40 കാരനായ കാമുകനൊപ്പം നാടുവിടുകയായിരിന്നു.
ഭര്‍ത്താവ് ജോലി കഴിഞ്ഞു മടങ്ങി എത്തുന്നതിനു മുമ്പായിരുന്നു യുവതി മക്കളെ ഉറക്കി കിടത്തിയ ശേഷം നാടുവിട്ടത്. പിന്നീട് പോലീസ് അന്വേഷണത്തില്‍ യുവതിയും കാമുകനും തേനിലയില്‍ ഉണ്ടെന്ന് കണ്ടെത്തി. ഇരുവരേയും നെടുംങ്കണ്ടം സ്റ്റേഷനില്‍ എത്തിച്ചു. യുവതിക്കതിരെ ബാലാവകാശ നിയമപ്രകാരം കേസ് എടുത്തു.