ഗ്ലാമറസ്സായി കരീന കപൂര്‍ തിരിച്ചെത്തുന്നു. അമ്മയായ ശേഷം വീരേ ദി വെഡ്ഡിംഗിലൂടെ വീണ്ടും കരീന കപൂര്‍ തിരിച്ചെത്തുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിട്ടുണ്ട്. കരീന കപൂര്‍, സോനം കപൂര്‍, സ്വര ഭാസ്‌കര്‍, ശിഖ തല്‍സാനിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശശാങ്ക ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വീരെ ദി വെഡ്ഡിംഗ്.
ചിത്രം റിലീസിനൊരുങ്ങുന്ന സാഹചര്യത്തില്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിട്ടുണ്ട്. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. നാലു പെണ്‍ സുഹൃത്തുക്കള്‍ തങ്ങളുടെ ജീവിതം ആസ്വദിച്ച് ഉല്ലസിച്ച് മുന്നോട്ടു പോകുന്നതാണ് ചിത്രപശ്ചാത്തലം.
ചിത്രത്തില്‍ ടൈറ്റില്‍ റോളിലെത്തുന്നത് സോനം കപൂറാണ്. നാലു സുഹൃത്തുക്കളില്‍ ഒരാളുടെ വിവാഹ ജീവിതവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. സൗഹൃദത്തിനും പ്രണയത്തിനും ദാമ്പത്യ ജീവിതത്തിനുമെല്ലാം ഒരു സ്ത്രീയുടെ ജീവിതത്തില്‍ സംഭവിക്കുന്ന നിമിഷങ്ങള്‍ ഈ ചിത്ത്രതിലൂടെ പകര്‍ത്താന്‍ ശ്രമിക്കുകയാണ് സംവിധായകന്‍.