പെരിന്തല്‍മണ്ണ കിംസ്- അല്‍ഷിഫയില്‍ ആയുര്‍ക്ഷേത്ര ഗ്രൂപ്പുമായി സഹകരിച്ച് ആയുര്‍വേദ വിഭാഗം 27 മുതല്‍ പ്രവര്‍ത്തനം തുടങ്ങും

മലപ്പുറം: മെഡിക്കല്‍ ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ആയുര്‍വേദത്തിന്റെയും അലോപ്പതിയുടെയും സ്പെഷ്യാലിറ്റികള്‍ സംയോജിപ്പിച്ച് കിംസ്- അല്‍ഷിഫയും ദക്ഷിണേന്ത്യയിലെ പ്രമുഖ ആയുര്‍വേദ ഗ്രൂപ്പായ ആയുര്‍ക്ഷേത്രയും പെരിന്തല്‍മണ്ണയില്‍ മള്‍ട്ടി സ്പെഷ്യലിറ്റി വിഭാഗം ആരംഭിക്കുന്നു.

ഈമാസം 27 മുതല്‍ കിംസ് അല്‍ഷിഫ ആശുപത്രിയിലെ എ ബ്ലോക്കിലാണ് ആയുര്‍വേദ വിഭാഗം പ്രവര്‍ത്തനം തുടങ്ങുന്നത്. തദ്ദേശീയര്‍ക്കും വിദേശികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ചികിത്സാ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കായി അറബ് സൗഹൃദ ടീം, സ്ത്രീകള്‍ക്കായി വനിതാ ഡോക്ടര്‍മാരുടെയും വനിതാ തെറാപ്പിസ്റ്റുകളുടെയും പ്രത്യേക സൗകര്യം, അമിതവണ്ണം നിയന്ത്രിച്ച് ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്തുന്നതിന് ജീവിതശൈലി ക്ലിനിക്ക്, കാല്‍മുട്ട് വേദന, കഴുത്ത് വേദന, സന്ധികളിലുണ്ടാകുന്ന വേദനകള്‍ എന്നിവയ്ക്കായി ജോയിന്റ് കെയര്‍ ക്ലനിക്ക് എന്നിവ ഇവിടുത്തെ പ്രത്യേകതയാണ്.

പക്ഷാഘാത ചികിത്സകള്‍ക്കായി പാരാലിസിസ് കെയര്‍ ക്ലിനിക്ക്, യോഗ- മെഡിറ്റേഷന്‍ വിഭാഗവും നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങും. എല്ലാ ദിവസവും ഒ പി സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. സ്വന്തം ഔഷധശാലയിലെ മരുന്നുകളും പ്രത്യേകം പരിശീലനം നേടിയ പാരാമെഡിക്കല്‍ സ്റ്റാഫുകളും പാരാലിസിസ് വാര്‍ധക്യ സഹജമായ അസുഖമുള്ളവര്‍ക്ക് വീട്ടില്‍ ചികിത്സ ലഭ്യമാക്കാന്‍ മൊബൈല്‍ ക്ലിനിക്ക് എന്നിവയും ആശുപത്രിയില്‍ നിന്ന് ലഭ്യമാക്കിയിട്ടുണ്ട്. കിംസ് അല്‍ഷിഫ വൈസ് ചെയര്‍മാന്‍ പി ഉണ്ണിന്‍, ആയുര്‍ക്ഷേത്ര മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷിനോയ് രാജന്‍, ഡോ. ഇ ജി മോഹന്‍കുമാര്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രൊഫ. ഡോ. അശോക് ത്യാഗരാജന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഷെയ്ഖ് കോയ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Similar Articles

Comments

Advertismentspot_img

Most Popular