കാസറഗോഡ്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ പോലീസ് പിടിയിലായി. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് വ്യക്തമാക്കി. രണ്ട് ബൈക്കുകളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അന്വേഷണത്തിന് കര്‍ണാടകത്തിന്റെ സഹായം തേടിയതായും പോലീസ് വ്യക്തമാക്കി.
സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് കര്‍ണാടക പോലീസുമായി ബന്ധപ്പെട്ടത്. കര്‍ണാടക പോലീസ് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. അന്വേഷണ സംഘം വിപുലീകരിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ െ്രെകംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ കീഴില്‍ ആറ് പേരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ മൂന്ന് ഡി.വൈ.എസ്.പിമാരും മൂന്ന് സി.ഐമാരും ഉള്‍പ്പെടും.
വിപുലമായ രീതിയില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നാണ് പോലീസ് ആസ്ഥാനത്തിന്റെ വിശദീകരണം. സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കുള്ള പങ്ക് പരിശോധിച്ച് വരികയാണെന്നും പോലീസ് പറയുന്നു. കൊല്ലപ്പെട്ട കൃപേഷ് ഫെബ്രുവരിയില്‍ നല്‍കിയ പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തിരുന്നതായി പോലീസ് വെളിപ്പെടുത്തി. ഇക്കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.