കത്വയില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് പിന്നില്‍ പ്രത്യേക അജണ്ട!!! വരികള്‍ക്കിടയിലൂടെയുള്ള വായന ആനിവാര്യമെന്ന് പ്രകാശ് രാജ്

കത്വയില്‍ ക്രൂര പീഡനത്തിന് ഇരയാക്കി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ടെന്ന് നടന്‍ പ്രകാശ് രാജ്. ആ ക്രൂര കൊലപാതകത്തെ നിസാര സംഭവമായി കാണരുത്.

ഇത്തരം കാര്യങ്ങളില്‍ വരികള്‍ക്കിടയിലൂടെ വായന ആവശ്യമാണ്. വായിക്കുന്നവയെക്കുറിച്ച് അതിസൂക്ഷ്മമായി ചിന്തിക്കുമ്പോള്‍ നമ്മുക്ക് പലതും മനസിലാകും. ഈ സംഭവം ബോധമില്ലാത്ത വ്യക്തികളുടെ ഭ്രാന്തമായ ആക്രമണമാണോ എന്നു നമ്മുക്ക് അറിയില്ല. അതു പോലെ കരുതിക്കൂട്ടിയുള്ള കൊലപാതകമാണോ എന്നും വ്യക്തമല്ല. പക്ഷേ ഒന്ന് ഉറപ്പാണ് ഇതിനു പിന്നില്‍ ചില രഹസ്യ അജണ്ടകളുണ്ട്. അത് നമ്മള്‍ മനസിലാക്കണം.

നമ്മുക്ക് സ്വതന്ത്രമായി ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ ഉള്ള അവകാശം നിഷേധിക്കുകയാണ്. ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ ശബ്ദം ഉയരുന്നത് ആത്മരോഷംകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7