പൗരന്മാരുടെ മേല്‍ പോലീസ് കുതിരകയറരുത്; ചെയ്യാന്‍ പാടില്ലാത്തത് ചെയ്താല്‍ പൊലീസിനെതിരെ കൊലക്കുറ്റം ചുമത്തും; കര്‍ശന താക്കീതുമായി മുഖ്യമന്ത്രി

കണ്ണൂര്‍: പൊലീസിന് താക്കീതമായി മുഖ്യമന്ത്രി പിണായി വിജയന്‍ രംഗത്ത്. പൗരന്മാരുടെ അവകാശത്തിനു മേല്‍ പോലീസ് കുതിരകയറരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുന്നത് പൊലീസിനെ മര്യാദ പഠിപ്പിക്കാനാണ്. ചെയ്യാന്‍ പാടില്ലാത്തത് ചെയ്താല്‍ പൊലീസിനെതിരെ കൊലക്കുറ്റം ചുമത്തും.

ചില പൊലീസുകാര്‍ സേനയ്ക്ക് നാണക്കേടുണ്ടാകുന്നു. മനുഷ്യത്വരഹിതമായി പെരുമാറിയില്‍ കുറ്റവാളികളോടുള്ള സമീപനം പൊലീസിനോടും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമപരമായ നടപടി സ്വീകരിക്കുന്നതിനു പൊലീസിന് തടസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരാപ്പുഴയിലെ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ലോക്കപ്പുള്ള എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹറയുടെ നിര്‍ദേശം നല്‍കിയിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കണമെന്നും സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7