ഈ കീറിപ്പറിഞ്ഞ പാവാടയ്ക്കാണോ ഇത്രയും തുക ചെലവാക്കിയത്!!! ചര്‍ച്ചാ വിഷയമായി ശില്‍പ്പാ ഷെട്ടിയുടെ പാവാട

ശരീര സൗന്ദര്യവും ഫാഷനും നിലനിര്‍ത്താന്‍ ഏറെ ശ്രദ്ധിക്കുന്ന താരമാണ് ശില്‍പാ ഷെട്ടി. ഫാഷന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും നടി തയ്യാറല്ല. പ്രമുഖ ചാനലിലെ ഡാന്‍സ് റിയാലിറ്റി ഷോയില്‍ വിവിധ രീതിയിലാണ് ശില്‍പ സാരിയുടുത്ത് എത്തുന്നത്.

ഇങ്ങനെയും സാരി ഉടുക്കാമെന്ന് നടിയെ കണ്ടാണ് ആരാധകര്‍ മനസ്സിലാക്കുന്നത്. കഴിഞ്ഞ ദിവസം താരം ധരിച്ചിരുന്ന ഒരു സ്‌കര്‍ട്ടാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

കണ്ടാല്‍ കീറിപ്പറിഞ്ഞതാണെന്നേ തോന്നൂ. എന്നാല്‍ പാവാടയുടെ വില 590 യൂറോ ആണ്. ഏകദേശം നാല്‍പത്തേഴായിരം രൂപ വരും. കീറിപ്പറിഞ്ഞ തുണിക്ക് ഇത്രയും രൂപയുണ്ടെന്ന് അറിഞ്ഞ ആരാധകര്‍ ഞെട്ടലിലാണ്. നേരത്തേ കരീനയുടെ ടീ ഷര്‍ട്ടും സോഷ്യല്‍മീഡിയ കീഴടക്കിയിരുന്നു. ജിമ്മില്‍ പോകാനായി താരം ധരിച്ച ടീ ഷര്‍ട്ടിന്റെ വില നാല്പതിനായിരം രൂപയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7