കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ തനിക്കെതിരേ യു.എ.പി.എ ചുമത്തിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി ഡിവഷന്‍ ബെഞ്ചാണ് തള്ളിയത്. ഇതേ ആവശ്യമുന്നയിച്ച് മുന്‍പ് നല്‍കിയ ഹരജിയും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു.
ആര്‍.എസ്.എസ് നേതാവായ മനോജിനെ 2014 സെപ്തംബര്‍ ഒന്നിന് സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തിന്റെ ഗൂഢാലോചനക്കേസില്‍ പി.ജയരാജന്‍ ഉള്‍പ്പെടെ ആറു പേരെ പ്രതിയാക്കിയാണ് സി.ബി.ഐ കുറ്റപത്രം നല്‍കിയത്. വധക്കേസില്‍ 25ാം പ്രതിയാണ് പി.ജയരാജന്‍.