വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിനെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിനെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത. ആവശ്യമുന്നയിച്ച് അതിജീവിത ഉടന്‍ തന്നെ കോടതിയെ സമീപിക്കും. ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത മുഖ്യമന്ത്രി പിണറായി വിജയന് ഉടന്‍ പരാതി നല്‍കും. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആദ്യഘട്ടത്തില്‍ കേസ് അന്വേഷണം നടന്ന സമയത്ത് സംസ്ഥാന പൊലീസ് മേധാവിയായിരുന്നു ലോക്‌നാഥ് ബെഹ്‌റ. കേസ് അന്വേഷണ സമയത്ത് ലോക്‌നാഥ് ബെഹ്‌റ ദിലീപിനെ 50ലേറെ തവണ ഫോണ്‍ ചെയ്തതും ദിലീപിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ സംസ്ഥാന പൊലീസ് മേധാവി എത്തിയതും പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

നടിയെ ആക്രമിച്ച കേസിന്റെ വാദം പൂര്‍ത്തിയായി വിധി പറയും വരെ ജഡ്ജായി ഹണി എം വര്‍ഗീസിന് തുടരാമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസിലെ ജഡ്ജിയെ മാറ്റണമെന്ന നടിയുടെ പരാതിക്ക് മുന്‍പ് 2021ല്‍ പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2021 നവംബറിലാണ് 2022ലെ ജനറല്‍ ട്രാന്‍സ്ഫര്‍ ഉത്തരവ് ഹൈക്കോടതി പുറത്തിറക്കിയത്. ഇതിലാണ് ഹണി എം വര്‍ഗീസിന്റെ ട്രാന്‍സ്ഫര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ എറണാകുളം പ്രിന്‍സിപ്പല്‍ ജഡ്ജായി തലശേരി ജില്ലാ സെഷന്‍സ് ജഡ്ജായ ജോബിന്‍ സെബാസ്റ്റിയനെയാണ് ഹൈക്കോടതി നിയമിച്ചത്. ഡിസംബറില്‍ വന്ന രണ്ടാമത്തെ ഉത്തരവിലാണ് ജോബിന്‍ സെബാസ്റ്റിയനെ എറണാകുളം പ്രിന്‍സിപ്പല്‍ ജഡ്ജായി നിയമിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ വാദം പൂര്‍ത്തിയാകുന്നത് വരെ ഹണി എം വര്‍ഗീസിന് നിലവില്‍ കോടതി ഇളവ് നല്‍കിയിരിക്കുകയാണ്.

ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റിൽ; നടിയെ ആക്രമിച്ച കേസിലെ ‘വിഐപി’

കേസില്‍ വനിതാ ജഡ്ജ് തന്നെ വാദം കേള്‍ക്കണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടിരുന്നു. ഇതും കൂടി പരിഗണിച്ചായിരുന്നു ഹണി എം വര്‍ഗീസിന് തുടരാനുള്ള അനുമതി കോടതി നല്‍കിയത്. കഴിഞ്ഞ ആഴ്ച ജനനീതി എന്ന സംഘടനയാണ് ഹണി എം വര്‍ഗീസിനെ ജഡ്ജ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7