ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം… കളമൊരുങ്ങുന്നത് ത്രികോണ മത്സരത്തിന്

ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ തീയതി ഇന്നറിയാം.കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് തീയതിയും ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം.

സിപിഐഎമ്മിന്റെ എംഎല്‍എ ആയിരുന്ന കെ.കെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് വിജയിച്ചിരുന്ന മണ്ഡലം കഴിഞ്ഞ തവണ സിപിഐഎം പിടിച്ചെടുക്കുകയായിരുന്നു. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി സജി ചെറിയാനാണ്. യുഡിഎഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാറും ബിജെപിയുടേത് പി.എസ് ശ്രീധരന്‍പിള്ളയുമാണ്.

മെയ് 28ന് ആണ് നിലവിലുള്ള 224 അംഗ കര്‍ണാടക നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. മെയ് മാസത്തിനു മുന്‍പായി കര്‍ണാടകത്തില്‍ നിയസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകത്തില്‍ ശക്തമായ മുന്നേറ്റത്തിനാണ് ബിജെപി ശ്രമിക്കുന്നത്. ബി.എസ് യദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ് ബിജെപിയുടെ പ്രചാരണം.

മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്നും ബിജെപി മുന്നേറ്റമുണ്ടാക്കുമെന്നും ചില തെരഞ്ഞെടുപ്പ് സര്‍വേ ഫലങ്ങള്‍ പുറത്തുവന്നിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular