Tag: byelection

അങ്കം തെളിഞ്ഞു…!! ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപിയും… വയനാട്ടിൽ നവ്യ ഹരിദാസ്..!! പാലക്കാട്ട് സി. കൃഷ്ണകുമാർ.., ചേലക്കരയിൽ കെ. ബാലകൃഷ്ണൻ

ന്യൂഡൽഹി: ലോക്സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വയനാട്ടിൽ മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ് മത്സരിക്കും. പാലക്കാട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറും ചേലക്കരയിൽ തിരുവില്വാമല പഞ്ചായത്തംഗം കെ.ബാലകൃഷ്ണനും മത്സരിക്കും. കോഴിക്കോട് കോർപ്പറേഷനിൽ രണ്ടു തവണയായി കൗൺസിലറും കോർപ്പറേഷനിലെ...

തോൽക്കുക രാഹുൽ മാങ്കൂട്ടത്തിൽ ആയിരിക്കില്ല, രാഹുൽ ഗാന്ധിയായിരിക്കും…!!! പാലക്കാട്ടെ സ്ഥാനാർഥി പ്രഖ്യാപനം കോൺഗ്രസ് പുനഃപരിശോധിക്കണം..!! തിരുത്തിയില്ലെങ്കിൽ ഹരിയാന ആവർത്തിക്കും…!!! പാർട്ടി തീരുമാനത്തിന് ശേഷം സ്വതന്ത്രനായി മത്സരിക്കുമോ എന്ന് പറയാമെന്ന് സരിൻ

പാലക്കാട്: പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥി നിർണയം പാർട്ടി പുനഃപരിശോധിക്കണമെന്ന് പി.സരിൻ ആവശ്യപ്പെട്ടു. പാർട്ടിയെ തിരുത്തിയില്ലെങ്കിൽ ഹരിയാന ആവർത്തിക്കുമെന്ന് ഭയന്നാണ് താൻ മുന്നോട്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. ചിലർ ‌തീരുമാനിച്ച കാര്യങ്ങൾക്ക് വഴങ്ങിക്കൊടുത്താൽ പാർട്ടി വലിയ കൊടുക്കേണ്ടിവരുമെന്നും സരിൻ മുന്നറിയിപ്പ് നൽകി. സ്ഥാനാർഥി ആകാത്തതുകൊണ്ടല്ല താൻ എതിർപ്പ്...

അവസരം മുതലെടുക്കാൻ നിർണായക നീക്കവുമായി സിപിഎം ..!!! കോൺഗ്രസുമായി ഇടഞ്ഞ പി. സരിനെ ഇടത് സ്വതന്ത്രനായി മത്സരിപ്പിക്കാൻ വാഗ്ദാനം… സരിനെ അനുനയിപ്പിക്കാൻ കോൺഗ്രസിൻ്റെ ശ്രമം…

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ വൻ നീക്കങ്ങൾ. കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ ഭിന്നത രൂപപ്പെട്ടതോടെ അവസരം മുതലെടുക്കാൻ സിപിഎം രംഗത്തെത്തി.. ഭിന്നതയെന്ന് സൂചന. പി.സരിൻ രാവിലെ 11.45ന് വാർത്താസമ്മേളനം വിളിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം സരിന്റെ പേരും സ്ഥാനാർഥിയായി സജീവമായി പരിഗണിച്ചിരുന്നു. ഡിജിറ്റൽ മീഡിയ...

വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിച്ചേക്കും..!!!

ന്യൂഡൽഹി: മഹാരാഷ്ട്ര, ജാർഖണ്ഡ് തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്നരയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനത്തിൽ തീയതികൾ പ്രഖ്യാപിക്കും. വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് തീയതികളും ഇതിനൊപ്പം പ്രഖ്യാപിച്ചേക്കുെമന്നാണ് സൂചന. മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബർ 26ന് അവസാനിക്കുന്ന സാഹചര്യത്തിൽ അതിനു മുമ്പ് തിരഞ്ഞെടുപ്പ്...

ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ നടത്തില്ല

ന്യൂഡൽഹി: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ നടത്തേണ്ടതില്ലെന്ന് തീരുമാനം. സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. രാവിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്. അസം, കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പുകൾ നടത്താനാണ്...

ഇടതുകോട്ട പിടിച്ചെടുത്ത് ഷാനി

വോട്ടെണ്ണലിന്റെ ആദ്യാവസാനം നിലനിന്ന സസ്പെന്‍സിനൊടുവില്‍ അരൂര്‍ യു.ഡി.എഫിന്റെ ഷാനിമോള്‍ ഉസ്മാന്‍ പിടിച്ചെടുത്തു.1992 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അവര്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി മനു സി. പുളിക്കലിനെ പരാജയപ്പെടുത്തിയത്. നാലു വോട്ടിങ് മെഷീനുകള്‍ കൂടി എണ്ണാന്‍ ബാക്കിയുള്ളതിനാല്‍ ഔദ്യോഗിക ഫലം പുറത്തുവന്നിട്ടില്ല. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിലൊഴികെ ബാക്കിയെല്ലായ്പ്പോളും ഷാനിമോള്‍...

കുമ്മനവും സുരേന്ദ്രനും സ്ഥാനാര്‍ഥികളാവും

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനും കോന്നിയില്‍ ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രനും ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികളാകും. മത്സരിക്കാനില്ലെന്നുപറഞ്ഞ് മാറിനില്‍ക്കുകയായിരുന്നു രണ്ടുപേരും. ഇരുവരെയും സ്ഥാനാര്‍ഥികളാക്കാന്‍ ആര്‍.എസ്.എസ്. സമ്മതം മൂളിയതോടെ തീരുമാനം മാറുകയായിരുന്നു. ബി.ജെ.പി. കേന്ദ്രഘടകത്തിന്റെ മുന്നിലാണ് ഇവരടക്കം നാലുമണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ ചുരുക്കപ്പട്ടികയുള്ളത്. അരൂരില്‍ ബി.ഡി.ജെ.എസ്. മത്സരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ആ...

പാലായില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു; ആദ്യ ഫല സൂചന ഒമ്പതുമണിയോടെ…

പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണുന്നത്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. ഒമ്പതു മണിയോടെ ഫലസൂചന കിട്ടും. പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യമെണ്ണുന്നത്. 15 പോസ്റ്റല്‍ വോട്ടുകളും 14 സര്‍വീസ് വോട്ടുകളുമാണുള്ളത്. ഇതു പൂര്‍ത്തിയായശേഷമായിരിക്കും വോട്ടിങ്...
Advertismentspot_img

Most Popular

G-8R01BE49R7