വിദ്യാര്‍ഥിനിയുമായുള്ള ചുംബന രംഗം വൈറലായി; അധ്യാപകന് എട്ടിന്റെ പണി കിട്ടി

വിദ്യാര്‍ത്ഥിയുമായുള്ള ചുംബന വീഡിയോ വൈറലായതോടെ അദ്ധ്യാപകന് കിട്ടയിത് എട്ടിന്റെ പണി. ചൈനയിലെ ഷാന്‍ക്‌സി പ്രവിശ്യയിലാണ് വിദ്യാര്‍ഥിനിയുമൊത്തുള്ള അധ്യാപകന്റെ ചുംബന വീഡിയോ പ്രചരിച്ചത്. വീഡിയോ വൈറലായതോടെ അധ്യാപകന്റെ പണിയും പോയി. സ്‌കൂളില്‍ ഇയാള്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥിനി ഇയാളുടെ വീട്ടില്‍ സ്വകാര്യ ട്യൂഷന് വന്നിരുന്നു. ഈ കുട്ടിയെ ചുംബിക്കുന്ന ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. ജിയ എന്ന അദ്ധ്യാപകനാണ് അച്ചടക്കനടപടി നേരിട്ടത്.

കുട്ടിയെ ചുംബിക്കുന്ന വീഡിയോ അദ്ധ്യാപകന്‍ തന്നെയാണ് ഫോണില്‍ പകര്‍ത്തിയത്. എന്നാല്‍ ഓണ്‍ലൈന്‍ വീഡിയോ ഷെയറിംഗ് ആപ്പായ ക്യുസോണ്‍ വഴി ദൃശ്യങ്ങള്‍ അബന്ധവശാല്‍ വൈറലാകുകയായിരിന്നു. ഇദ്ദേഹത്തെ പിന്‍തുടരുന്നവര്‍ക്കും ദൃശ്യം ലഭ്യമായി. മാര്‍ച്ച് 11 നാണ് വീഡിയോ ചിത്രീകരിച്ചത്. 47 കാരനായ അദ്ധ്യാപകന്‍ കൗമാരക്കാരിയുടെ ചുണ്ടില്‍ ഉമ്മവെയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്.

വിദ്യാര്‍ത്ഥിനിയെ മടിയിലിരുത്തി ഉമ്മവെയ്ക്കുന്ന ദൃശ്യം ഇയാള്‍ ഫോണില്‍ പകര്‍ത്തി. തുടര്‍ന്ന് തനിക്ക് മാത്രം കാണാന്‍ കഴിയുന്ന ഓണ്‍ലി മീ എന്ന ഒപ്ഷന്‍ നല്‍കി ഇയാള്‍ വീഡിയോ തന്റെ ക്യുസോണ്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ അബദ്ധവശാല്‍ ഓള്‍ മൈ ഫ്രണ്ട്‌സ് എന്ന ഒപ്ഷനാണ് നല്‍കിയത്.

ഇതോടെ ദൃശ്യങ്ങള്‍ വൈറലാകുകയായിരുന്നു. ഇതോടെയാണ് അദ്ധ്യാപകനെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയത്. പുറത്താക്കിയതിന് പുറമേ കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് ഇതുവരെ ഈടാക്കിയ ട്യൂഷന്‍ ഫീസ് മടക്കി നല്‍കാനും സ്‌കൂള്‍ ഇയാളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7