ഇന്‍സ്റ്റഗ്രാം മോസ്റ്റ് ഫോളോവ്ഡ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

മുംബൈ: സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാം അവരുടെ മോസ്റ്റ് എംഗേജ്ഡ് മോസ്റ്റ് ഫോളോവ്ഡ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അവരുടെ ഇന്ത്യയിലെ യൂസര്‍മാര്‍ക്കുള്ള വാര്‍ഷിക പുരസ്‌കാരങ്ങള്‍ ആണിവ. ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്‌ലിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് 2017 ലെമോസ്റ്റ് എംഗേജ്ഡ് അക്കൗണ്ടായി തിരഞ്ഞെടുത്തത്. താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങളും ഇഷ്ടങ്ങളും കണക്കിലെടുത്താണ് പുരസ്‌കാരം. 1,92,00,000 ഫോളോവേഴ്‌സാണ് കൊഹ്‌ലിക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്. കഴിഞ്ഞ വര്‍ഷം താരത്തിന്റെ എല്ലാ പോസ്റ്റുകള്‍ക്കും ആയിരക്കണക്കിന് കമന്റുകളും ലൈക്കുകളുമാണ് ലഭിച്ചത്.

ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സിനുള്ള പുരസ്‌കാരം ബോളിവുഡ് നായിക ദീപികാ പദുകോണാണ് സ്വന്തമാക്കിയത്. 2,24,00,000 ഫോളോവേഴ്‌സ് ദീപികക്കുണ്ട്. പ്രിയങ്കാ ചോപ്രക്ക് 2,20,00,000വും ആലിയ ഭട്ടിന് 2,00,00,000യും ഫോളോവേഴ്‌സ് ഇന്‍സ്റ്റയിലുണ്ട്. 2017ല്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് നേടിയ അക്കൗണ്ടിനാണ് ‘മോസ്റ്റ് ഫോളോവ്ഡ് അക്കൗണ്ട്’ പുരസ്‌കാരം.

ഷാഹിദ് കപൂറിന്റെ സഹോദരനായ ഇഷാന്‍ ഖട്ടറിന്റെ അക്കൗണ്ടാണ് ‘എമര്‍ജിങ് അക്കൗണ്ടായി’ തിരഞ്ഞെടുത്തത്. താരത്തിന്റെ ഏക സോഷ്യല്‍ മീഡിയ സാന്നിധ്യം ഇന്‍സ്റ്റയിലാണ്. 2017ല്‍ ഇഷാന് 190,000ത്തോളം ഫോളോവേഴ്‌സിനെ ലഭിച്ചു. ഈ വര്‍ഷം ഒരാഴ്ച കൊണ്ട് 50,00,000 ലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ പ്രിയാ വാര്യറിനായിരിക്കും അടുത്ത വര്‍ഷത്തെ എമര്‍ജിങ് അക്കൗണ്ട് പുരസ്‌കാരം ലഭിക്കുക. അങ്ങനെയെങ്കില്‍ ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളിയായിരിക്കും പ്രിയ.

ലോക വ്യാപകമായി 800 മില്യണോളം ഉപയോക്താക്കളുള്ള ഇന്‍സ്റ്റാഗ്രാമിന് ഇന്ത്യയില്‍ കോടിക്കണക്കിന് യൂസര്‍മാര്‍മാരുണ്ട്. ഇവരില്‍ നിന്നും ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നവര്‍ക്കാണ് പുരസ്‌കാരം.

Similar Articles

Comments

Advertismentspot_img

Most Popular