കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയെന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ട രേഖകള്‍ നല്‍കാതെ വിചാരണ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. വിചാരണ തടയണമെന്ന് ആവശ്യപ്പെട്ടു ദിലീപ് ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ അടക്കം തെളിവുകള്‍ ആവശ്യപ്പെട്ടു മറ്റൊരു ഹര്‍ജിയും ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയിട്ടുണ്ട്. ഇതു രണ്ടും ഒരുമിച്ചാകും പരിഗണിക്കുക. കേസിന്റെ വിചാരണ ബുധനാഴ്ച തുടങ്ങാനിരിക്കെയാണു ദിലീപ് കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ലഭിക്കേണ്ടതു പ്രതിയെന്ന നിലയില്‍ തന്റെ അവകാശമാണെന്നാണു ദിലീപിന്റെ വാദം. ഇക്കാര്യം അങ്കമാലി കോടതി പരിഗണിച്ചില്ലെന്നു കാട്ടിയാണു ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു ദിലീപ് അങ്കമാലി കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഈ ആവശ്യം അംഗീകരിച്ചിരുന്നില്ല.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Similar Articles
ബോബി ഉപയോഗിച്ചത് സൂപ്രണ്ടിൻ്റെ ശുചിമുറി..!!! ഡിഐജി വന്നത് ബോബിയുടെ കാറിൽ ചട്ടവിരുദ്ധമായി നേരിട്ടു പണം കൈമാറി…,!!! തൊട്ടടുത്തുള്ള വനിതാ ജയിലിലെ ക്യാമറയിൽനിന്ന് ദൃശ്യങ്ങൾ ലഭിച്ചു…!!! ജയിലിൽ വഴിവിട്ട് സഹായം ചെയ്ത ഡിഐജിക്കും...
തിരുവനന്തപുരം: ബോബി ചെമ്മണൂരിന് എറണാകുളം ജില്ലാ ജയിലിൽ മധ്യമേഖലാ ജയിൽ ഡിഐജി പി.അജയകുമാറും ജയിൽ സൂപ്രണ്ട് രാജു ഏബ്രഹാമും വഴിവിട്ടു സഹായം ചെയ്തെന്നു ജയിൽ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഇരുവരെയും സസ്പെൻഡ് ചെയ്ത്...
ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ആ തീരുമാനം നടപ്പിലാകുന്നു…!!! വെടിനിർത്തൽ, ബന്ദികളുടെ മോചനം…,ഇസ്രയേൽ സമ്പൂർണ മന്ത്രിസഭ കരാർ അംഗീകരിച്ചു… നാളെ മുതൽ പ്രാബല്യത്തിൽ…!!! 19 വയസ്സിന് താഴെയുള്ള എല്ലാ പലസ്തീൻ സ്ത്രീകളെയും...
ജറുസലേം: ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ആ തീരുമാനത്തിലേക്ക് ഒടുവിൽ ഇസ്രയേൽ എത്തി. ഗാസയിലെ വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനുമുള്ള കരാർ സമ്പൂർണ മന്ത്രിസഭാ യോഗം അംഗീകരിച്ചു. വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാറും ശനിയാഴ്ച പുലർച്ചെ...