മോഹന്‍ലാലിന്റെ ആരാധികയുടെ കഥപറയുന്ന ചിത്രമായ മോഹന്‍ലാലിലെ ലാലേട്ട എന്ന പാട്ടുപാടി കൈയ്യടി നേടികുയാണ് ഈ കൊച്ചു ഗായിക. മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന്റെ സിനിമാജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി ഒരുങ്ങുന്ന ചിത്രമാണ് മോഹന്‍ലാല്‍. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. മികച്ച സ്വീകാര്യതയാണ് ടീസറിന് ലഭിച്ചത്. ടീസറിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്ന് പ്രാര്‍ത്ഥന ഇന്ദ്രജിത്തിന്റെ ഗാനം. അച്ഛന്‍ നായകനായെത്തുന്ന ചിത്രത്തില്‍ മകളുടെ പാട്ട് എന്ന പ്രത്യേകതയുമുണ്ട്.
‘ഞാന്‍ ജനിച്ചന്നു മുതല്‍’ എന്ന ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു. തന്റെ സിനിമയ്ക്ക് വേണ്ടി മകള്‍ പാടിയതില്‍ സന്തോഷമുണ്ടെന്ന് ഇന്ദ്രജിത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ലുലുമാളില്‍ നടന്ന ടീസര്‍ ലോഞ്ചിനിടയിലെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
മോഹന്‍ലാലിന്റ കടുത്ത ആരാധികയായ മീനുക്കുട്ടി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. സേതുമാധവന്‍ എന്ന കഥാപാത്രമായാണ് ഇന്ദ്രജിത്ത് എത്തുന്നത്. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാലോകം. പ്രാര്‍ത്ഥനയുടെ ഗാനത്തിന് ലഭിച്ച സ്വീകാര്യതയില്‍ അതീവ സന്തുഷ്ടരാണ് ഇന്ദ്രജിത്തും പൂര്‍ണ്ണിമയും. ഫെയ്സ്ബുക്കിലൂടെ ഇരുവരും ഈ സന്തോഷം പങ്കുവെച്ചിട്ടുണ്ട്.