ജയ്പുര്‍: മധ്യപ്രദേശിന് പിന്നാലെ പ്രായപൂര്‍ത്തിയാകാത്തവരെ പീഡനത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന നിയമ പാസാക്കാനൊരുങ്ങി രാജസ്ഥാനും. ഇത് സംബന്ധിച്ച് നിയമസഭയില്‍ ബില്ല് അവതരിപ്പിക്കുമെന്ന് രാജസ്ഥാന്‍ മന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ അറിയിച്ചതായി എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മധ്യമപ്രദേശിലേതിന് സമാനമായ നിയമം നിര്‍മിക്കാനാണ് ഞങ്ങളും ശ്രമിക്കുന്നത്. 12 വയസിന് താഴെയള്ള കുട്ടികളെ പീഡനത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി നിയമനിര്‍മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 2016 മുതല്‍ ഇതുവരെ രാജസ്ഥാനില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ രണ്ടിരട്ടിയലധികമായതായി ദേശീയ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2016ല്‍ 4034 കേസുകളാണ് കുട്ടികള്‍ക്കെതിരായി റിപ്പോര്‍ട്ട് ചെയ്തത്. ഇത് മൊത്തം കുറ്റകൃത്യങ്ങളുടെ 3.8 ശതമാനമാണ്.