ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് 28 റണ്‍സ് ജയം.. 20 ഓവറില്‍ 9 വിക്കറ്റിന് 175 റണ്‍സ് എടുക്കാനേ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞുള്ളൂ. ഭുവനേശ്വര്‍ കുമാര്‍ അഞ്ചു വിക്കറ്റ് സ്വന്തമാക്കി.. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് ഇന്ത്യ നേടിയത്. 39 പന്തില്‍ 72 റണ്‍സ് നേടിയ ഓപ്പണ്‍ ശിഖര്‍ ധവാന്റെ മികവിലാണ് ഇന്ത്യ മികച്ച് സ്‌കോര്‍ കരസ്ഥമാക്കിയത്. മനീഷ് പാണ്ഡൈ 27 പന്തില്‍ 29 റണ്‍സുമായി ഹാര്‍ദിക്ക് പാണ്ഡ്യ ഏഴ് പന്തില്‍ 13 റണ്‍സുമായി പുറത്താക്കാതെ നിന്നു.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ സുരേഷ് റെയ്‌ന മടങ്ങിയെത്തിയപ്പോള്‍ എ ബി ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കയ്ക്കായി ഇന്ന് കളിക്കില്ല. ഭാഗ്യമൈതാനമാണെങ്കിലും ഇവിടെ ട്വന്റി20യില്‍ ആതിഥേയര്‍ക്ക് വലിയ റിക്കാര്‍ഡുകളില്ല. പരിക്കുമൂലം പ്രമുഖ താരങ്ങള്‍ പലരും പുറത്തിരിക്കുന്നതും ആതിഥേയര്‍ക്ക് തിരിച്ചടിയായി.