വാട്സാപ്പിലൂടെ ഇനി മുതല്‍ പണവും കൈമാറാം. പണം കൈമാറാന്‍ കഴിയുന്ന സംവിധാനത്തോടെ വാട്സ് ആപ് ബീറ്റാ വെര്‍ഷന്‍ പുറത്തിറക്കി.ആന്‍ഡ്രോയിഡിലും ഐഒ എസിലും പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ പണ വിനിമയം സാധ്യമാകും. ഇന്ത്യയില്‍ ഡിജിറ്റല്‍ പെയ്മെന്റ് നിയന്ത്രിക്കുന്ന നാഷണല്‍ പെയ്മെന്റ് സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണ് വാട്സ് ആപ് പണവിനിമയം.യുപിഐ (യൂണിഫൈഡ് പെയ്മെന്റ് ഇന്റര്‍ ഫേസ് )എന്ന സേവനമുപയോഗിച്ചാണ് വാട്സാപ്പ് വഴിയുള്ള പണമിടപാട്. അതുകൊണ്ടുതന്നെ ഓരോ തവണ പണമയക്കുമ്പോഴും എം.പിന്‍ നല്‍കേണ്ടതാണ്. നേരത്തെ യുപിഐ സേവനം ആക്ടിവേറ്റ് ചെയ്തവര്‍ക്ക് നിങ്ങളുടെ മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുത്ത് എം.പിന്‍ ഉപയോഗിച്ച് ഇടപാട് നടത്താനാകും.