തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു. ഗതാഗതമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ഇന്ന് വൈകിട്ട് എട്ടിന് തിരുവനന്തപുരത്താണ് യോഗം നടക്കുക.
പെന്‍ഷന്‍ വിതരണം മുടങ്ങിയത് മൂലം രണ്ടു കെ.എസ്.ആര്‍.ടി.സി മുന്‍ ജീവനക്കാര്‍ കൂടി ഇന്ന് ജീവനൊടുക്കിയിരുന്നു.ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് നടേശ് ബാബു, നേമം സ്വദേശി കരുണാകരന്‍ എന്നിവരാണു പെന്‍ഷന്‍ കിട്ടാതെ ജീവനൊടുക്കിയത്.കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍ പ്രതിസന്ധിമൂലം ഇതുവരെ സംസ്ഥാനത്ത് മരണപ്പെട്ടവരുടെ എണ്ണം 15 ആയെന്നാണ് റിപ്പോര്‍ട്ടുകള്‍.