തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള 70 കോടി രൂപ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ നല്‍കും. ധനമന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം ഇന്ന് നിയമസഭയില്‍ അറിയിച്ചത്. ഏഴാം തീയതിയായിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കഴിയാതെ വന്നതോടെയാണ് സര്‍ക്കാര്‍ സഹായത്തിനെത്തിയത്.
കഴിഞ്ഞ മാസവും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പണം കൊണ്ടാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയത്. പെന്‍ഷന്‍ കുടിശ്ശികയും കൊടുത്ത് തീര്‍ക്കാനുണ്ട്. മാര്‍ച്ചിനുള്ളില്‍ പെന്‍ഷന്‍ കൊടുത്ത് തീര്‍ക്കുമെന്നാണ് സംസ്ഥാന ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത് വരെ 1075 കോടി രൂപ കെഎസ്ആര്‍ടിസിക്ക് നല്‍കി.