കിഫ്ബിയിലും സ്വര്‍ണക്കടത്ത് സംഘം ഇടപെട്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. തോമസ് ഐസക്കിന് സ്വപ്നയുമായി അടുത്ത ബന്ധമെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. സ്വപ്നയുടെ ഫോണ്‍ പരിശോധിച്ചാല്‍ ബന്ധം മനസിലാകും. കിഫ്ബിയുടെ ഇടപാടുകള്‍ എന്‍ഫോഴ്സ്മെന്‍റ് അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
എന്ത് ബന്ധമാണെന്ന് ഐസക്ക് തന്നെ വ്യക്തമാക്കണം. ടെലഫോണ്‍...
ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അടക്കമുള്ളവർ നിരീക്ഷണത്തിൽ.ഇന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമല്ല. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മന്ത്രിക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കൃത്യം നാലാം തിയതി തന്നെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ശമ്പളം മാറ്റിവെക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടത് സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കുമായിരിക്കും ശമ്പളം നല്‍കുക....
ധനമന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്...
കുറച്ചു വൈകിയാണെങ്കിലും കൊറോണ പകർച്ചാവ്യാധിയുടെ ആപത്ത് ഉൾക്കൊണ്ടുകൊണ്ട് പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യു കക്ഷിഭേദമന്യേ മുഴുവൻ ജനങ്ങളും സംസ്ഥാന സർക്കാരുകളും പിന്തുണച്ചു. ഗോമൂത്രംകൊണ്ടും ചൂടുകൊണ്ടുമെല്ലാം ഈ പകർച്ചാവ്യാധിയെ പ്രതിരോധിക്കാമെന്നുള്ള അസംബന്ധങ്ങളൊന്നും ആരും ഇപ്പോൾ പറയുന്നില്ല. 12 മണിക്കൂർ...
തിരുവനന്തപുരം: ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തുന്നത് വഴി നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലകൂടില്ലെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. മറിച്ചുള്ള പ്രചാരണങ്ങളും മാധ്യമ റിപ്പോര്‍ട്ടുകളും തെറ്റാണെന്നും മന്ത്രി പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
നാം നിത്യം ഉപയോഗിക്കുന്ന അരി, പഞ്ചസാര, പയറുവര്‍ഗങ്ങള്‍, പലവ്യഞ്ജനം, ഭക്ഷ്യ എണ്ണ...
ബജറ്റ്: വിലയിരുത്തൽ
ബജറ്റിന്റെ പ്രസക്തിയെയും പ്രാധാന്യത്തെയും ഗുരുതരമായി ബാധിക്കുന്ന തരത്തിൽ ബജറ്റിന് പുറത്ത് ഒരു സമാന്തര സാങ്കല്പിക സാമ്പത്തിക സ്രോതസ്സ് വഴി ധനസമാഹരണവും ധനവിനിയോഗവും നടത്തുന്ന അപഹാസ്യമായ അഭാസമാണ് ഇന്ന് ബജറ്റ് എന്നപേരിൽ സംസ്ഥാന നിയമസഭയിൽ ധനമന്ത്രി തോമസ് ഐസക്ക് നടത്തിയത്.
സംസ്ഥാനത്തെ സർക്കാർ നേതൃത്വത്തിലുള്ള...
തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സമാന്തര റെയില്‍പാത ഈ വര്‍ഷം നിര്‍മാണം ആരംഭിക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക്ക്.
515 കിലോമീറ്റര്‍ പാതയ്ക്ക് 55,000 കോടിയാണ് ചെലവ് വരിക. കേന്ദ്ര സംസ്ഥാന പങ്കാളിത്തത്തോടെ കെ.ആര്‍.ഡി.സി നിര്‍മിക്കുന്ന പാത പൂര്‍ത്തിയായാല്‍ നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം-കാസര്‍കോട് യാത്ര...
തിരുവനന്തപുരം: സംസ്ഥാനത്തെ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ സാന്നിധ്യം ഉയര്‍ത്താന്‍ ബജറ്റില്‍ നിര്‍ദേശം. കേരളത്തിലെ നിരത്തുകളില്‍ പത്ത് ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുകയാണ് സര്‍ക്കാരിന്റെ പ്രഥമിക ലക്ഷ്യമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
ചെറുവാഹനങ്ങള്‍ക്ക് പുറമെ, കേരളത്തിലെ പൊതുഗതാഗത രംഗത്തേക്കും ഇലക്ട്രിക് വാഹനങ്ങളെത്തിക്കാന്‍ സര്‍ക്കാര്‍...