കൊച്ചി: 010218 : രാജ്യത്തു ഡിജിറ്റല്‍ ശാക്തീകരണത്തിലെ അസമത്വം ഇല്ലാതാക്കുന്നതിനുള്ള ഒരു ഡിജിറ്റല്‍ മുന്നേറ്റത്തിന് റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് തുടക്കമിട്ടു. മൊബൈല്‍ ഫോണ്‍ സൗകര്യം ഇനിയും പ്രാപ്യമാകാത്ത രാജ്യത്തെ അമ്പതു കോടി ജനങ്ങള്‍ക്ക് കൂടി സമ്പൂര്‍ണ ഡിജിറ്റല്‍ സ്വാതന്ത്ര്യം ഉറപ്പു നല്‍കി കൊണ്ടുള്ള മുന്നേറ്റമാണിത്. ഡിജിറ്റല്‍ മുന്നേറ്റത്തിന്റെ ഭാഗമായി ഓഫര്‍ അവസാനിക്കും വരെ ഉപഭോക്താക്കള്‍ക്ക് സൗജന്യ നിരക്കില്‍ റിലയന്‍സ് ജിയോ ഫോണുകള്‍ കരസ്ഥമാക്കാം. ഇത്തരം ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ച ജിയോ ഫോണിനൊപ്പം 28 ദിവസത്തേക്ക് വെറും 49 രൂപയ്ക്കു പരിധിയില്ലാത്ത ഡാറ്റാ സൗകര്യമടക്കം സൗജന്യ ഫോണ്‍ കാളുകളും നല്‍കുന്ന പാക്ക് നിലവില്‍ വന്നു കഴിഞ്ഞു.
വിലയേറിയ ഡാറ്റയും ഫോണ്‍ കാളുകളും നല്‍കിവരുന്ന 2 ജി സേവനങ്ങളോ, താരതമ്യേന വില കുറഞ്ഞ 4 ജി ഫോണോ പോലും താങ്ങാന്‍ കഴിയാത്ത രാജ്യത്തെ 50 കോടി സാധാരണക്കാരായ ജനങ്ങള്‍ക്കിടയില്‍ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മാറ്റങ്ങള്‍ കൊണ്ടുവരികയാണ് ജിയോയുടെ ലക്ഷ്യം. ഇത്തരക്കാരെയാണ് ജിയോ ഫോണ്‍ പാക്ക് ലക്ഷ്യമിടുന്നത്. മികച്ച കണക്ടിവിറ്റി, ഡാറ്റാപ്രദാനം ഉറപ്പാക്കല്‍, മൊബൈല്‍ ഫോണ്‍ ഉറപ്പാക്കല്‍ എന്നിവയിലൂടെയാകും ജിയോ ഈ ലക്ഷ്യം കൈവരിക്കാനുള്ള ശ്രമങ്ങളുമായി മുന്നിട്ടിറങ്ങുക.
സാധാരണ ജനതയ്ക്ക് മികച്ച നിലവാരമുള്ള എന്നാല്‍ കൈക്കുള്ളില്‍ ഒതുങ്ങുന്ന ഡാറ്റ പ്രദാനം ചെയ്യുന്നതിലൂടെ രാജ്യത്തെ 99 ശതമാനം ജനങ്ങളെയും 4 ജി ജിയോ പരിധിക്കുള്ളിലാക്കുകയാണ് മുന്നേറ്റത്തിന്റെ ലക്ഷ്യം. എല്ലാവര്ക്കും മികച്ച 4 ജി ഡാറ്റാ ഉറപ്പാക്കുന്നതിലൂടെ വീഡിയോ കാളിംഗ്,മൊബൈല്‍ വീഡിയോ, മൊബൈല്‍ ആപ്പ്‌ളികേഷനുകള്‍ എന്നിവ ലഭ്യമാകുമെന്ന് ഉറപ്പു വരുത്തും. രാജ്യത്തെ മറ്റൊരു മൊബൈല്‍ സര്‍വീസ് ദാതാവും നല്‍കാത്ത ജിയോ പാക്കിനൊപ്പം 11 രൂപയില്‍ തുടങ്ങി 21, 51,101രൂപയുടെ ആഡ് ഓണ്‍ പാക്കുകളും ജിയോ ഉടന്‍ തന്നെ പ്രഖ്യാപിക്കും. നിലവില്‍ ഏറ്റവും കുറഞ്ഞ സ്മാര്‍ട്ട് ഫോണിന് തന്നെ 4000 രൂപയോളം വില വരുന്നിടത്താണ് ജിയോ തങ്ങളുടെ ജിയോഫോണ്‍ സൗജന്യനിരക്കില്‍ നല്‍കുന്നത്.
ജിയോ ഫോണ്‍ തങ്ങളുടെ ഒരു നൂതന ഉല്പന്നമല്ല മറിച്ചു ഒരു ഡിജിറ്റില്‍ മുന്നേറ്റത്തിന്റെ തുടക്കമാണെന്നു വ്യക്തമാക്കുന്ന ജിയോ ഇന്‍ഫോകോം ലിമിറ്റഡ് എല്ലാ ഭാരതീയനും ഡിജിറ്റല്‍ വിപ്ലവമെന്ന സ്വപ്നം യാഥാര്‍ഥ്യമാകുവാന്‍ ഓഫര്‍ അവസാനിക്കുന്നതിനു മുമ്പ് തന്നെ സൗജന്യനിരക്കില്‍ ജിയോ ഫോണ്‍ സ്വന്തമാക്കണമെന്നും അറിയിച്ചിട്ടുണ്ട്.
സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്തകാള്‍ക്ക് വേണ്ടി ജിയോയുടെ നിലവിലുള്ള എല്ലാ 1 ജി ബി പ്രതി ദിനം പാക്കുകളും ഒന്നര ജി ബി പാക്ക് ആയി വര്‍ധിപ്പിച്ചു. നിലവിലുള്ള എല്ലാ 1.5 ജി ബി പാക്കുകളും 2 ജിബി പാക്ക് ആയി ഉയര്‍ത്തിയിട്ടുണ്ട്. ജിയോയുടെ സുപ്രധാനമായ 399 രൂപാ പ്ലാന്‍ പ്രകാരം ഇനി മുതല്‍ 84 ദിവസത്തേക്ക് സൗജന്യ കാളുകള്‍ , പ്രതിദിനം 1.5 ജി ബിയുടെ ഡാറ്റ , പരിധിയില്ലാത്ത എസ് എം എസ് , ജിയോ ആപ്പ്‌ളികേഷനുകളുടെ സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. വിപണിയിലെ താരിഫ് ആധിപത്യം നിലനിര്‍ത്തുന്നതിനൊപ്പം പ്രീമിയം ഉപ്‌സഭോക്താക്കള്‍ക്കു വിപണിയിലെ മികച്ച താരിഫുകള്‍ ഉറപ്പു വരുത്തുക കൂടിയാണ് ജിയോ. നിലവില്‍ മറ്റു ഏതൊരു താരിഫിനെക്കാളും 50 രൂപ കുറവും ഡാറ്റാ ഇനത്തില്‍ 50 ശതമാനം വര്ധനവുമാണ് വിവിധ ജിയോ പ്ലാനുകളിലൂടെ ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നത്.