ചന്ദ്രഗ്രഹണം ചില നക്ഷത്രക്കാര്‍ക്ക് കൂടുതല്‍ ദോഷമാണ്; കൂടുതല്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യണം; ദോഷപരിഹാര മാര്‍ഗങ്ങൾ

ജോതിഷ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു…
( ജ്യോതിഷാചാര്യ ഷാജി. പി.എ. 9995373305)

ചന്ദ്രഗ്രഹണം ആയിലം, തൃക്കേട്ട, രേവതി നക്ഷത്രക്കാര്‍ക്ക് കൂടുതല്‍ ദോഷപ്രദമാണ്. കര്‍ക്കിടകം, ചിങ്ങം, വൃശ്ചികം, ധനുക്കൂറുകാര്‍ കുടുതല്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യണം. ദോഷപരിഹാരം ദുര്‍ഗാദേവിക്ക് വഴിപാട്, രാഹുകേതുക്കള്‍ക്ക് മഞ്ഞള്‍, പാല്‍ അഭിഷേകം.
pathramonline.com
നിങ്ങളുടെ ഇന്ന് ( 30-01-2018)

  • മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): കാര്യലാഭവും, സൗഖ്യവും, വസ്ത്രലാഭവും, ധനലാഭവും ഉണ്ടാകും.
  • ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): കര്‍മ തടസം ഉണ്ടാകുമെങ്കിലും ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങളഅ# ഏറെക്കുറെ പൂര്‍ത്തിയാക്കും, അധിക ചെലവുണ്ടാകും.
  • മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): ഇഷ്ടഭക്ഷണ ലാഭം, കാര്യസാധ്യത, പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും.
  • കര്‍ക്കിടക കൂറ് ( പുണര്‍തം 1/4, പൂയ്യം,ആയില്യം): ദീര്‍ഘയാത്രയുണ്ടാകും, ഇഷ്ടജനങ്ങളുമായി കലഹത്തിനു സാധ്യത, വൈകിട്ടോടെ കാര്യങ്ങള്‍ അനുകൂലത്തിലാകും.
  • ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം 1/4): കാര്യലാഭം, ധനലാഭം, ബന്ധുജനങ്ങളെ കണ്ടുമുട്ടല്‍, കര്‍മ്മത്തില്‍ പുരോഗതി എന്നിവയ്ക്കു സാധ്യത.
  • കന്നിക്കൂറ് ( ഉത്രം 3/4, അത്തം, ചിത്തിര 1/2): കാര്യസാധ്യം, ഉന്നത സ്ഥാനീയരുമായി ബന്ധം, കര്‍മ്മത്തില്‍ പുരോഗതി എന്നിവയ്ക്കു യോഗം.
  • തുലാക്കൂറ് ( ചിത്തിര 1/2, ചോതി, വിശാഖം 3/4): വിചാരിച്ച കാര്യങ്ങള്‍ സമയത്തിനു നടക്കാത്ത അനുഭവം ഉണ്ടാകാം, സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കും. ഉദരസംബന്ധമായ പ്രശ്‌നങ്ങളെ കരുതിയിരിക്കണം.
  • വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട):അഗ്‌നി സംബന്ധമായ പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണം, വൈകിട്ടോടെ കാര്യതടസം മാറികിട്ടും.
  • ധനുക്കൂറ് ( മൂലം, പൂരാടം, ഉത്രാടം 1/4): അനാവശ്യ ചെലവുകളുണ്ടാകും, ഇഷ്ടജനങ്ങളുമായി കലഹത്തിനു സാധ്യത, ഇളയസഹോദരന്റെ ആരോഗ്യകാര്യത്തില്‍ ആശങ്കയുണ്ടാകും.
  • മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): ശത്രുനാശം ഉണ്ടാകും, കാര്യലാഭം ഉണ്ടാകും, കര്‍മത്തില്‍ പുരോഗതിയുണ്ടാകും.
  • കുംഭക്കൂറ് ( അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4): ശത്രുക്കളെ തോല്‍പ്പിക്കും, കാര്യസാധ്യത, ഇഷ്ടഭക്ഷണ സമൃദ്ധി എന്നിവയ്ക്കു യോഗം.
  • മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): അനാവശ്യ ചെലവുകള്‍ വന്നു ചേരും, പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. വൈകിട്ടോടെ കാര്യതടസം മാറികിട്ടും.

Similar Articles

Comments

Advertismentspot_img

Most Popular