കോഴിക്കോട്: സംസ്ഥാനത്ത് ബലിപെരുന്നാള്‍ ഈമാസം 22 ന്. കാപ്പാട് ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിനെ തുടര്‍ന്നാണ് തീരുമാനം. ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിനാല്‍ തിങ്കളാഴ്ച ദുല്‍ഹജ്ജ് ഒന്നും ആഗസ്റ്റ് 22 ബുധനാഴ്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സംയുക്ത മഹല്ല് ജമാഅത്ത് ഖാദി കെ.പി. ഹംസ മുസ്‌ലിയാര്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രതിനിധി സി. മുഹമ്മദ് ഫൈസി ,കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി,പൊന്നാനി മഖ്ദൂം എം.പി. മുത്തുകോയ തങ്ങള്‍ എന്നിവര്‍ അറിയിച്ചു. ആഗസ്റ്റ് 12ന് ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി, ആഗസ്റ്റ് 13 ദുല്‍ഹജ്ജ് ഒന്ന് ആയിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് മദനി അറിയിച്ചു. സൗദിയില്‍ ശനിയാഴ്ച മാസപ്പിറവി കണ്ടതിനാല്‍ അറഫ സംഗമം ആഗസ്റ്റ് 20 തിങ്കളാഴ്ചയും ബലിപെരുന്നാള്‍ 21 ചൊവ്വാഴ്ചയായും പ്രഖ്യാപിച്ചിരുന്നു.