എല്ലാവരുടേയും ശ്രദ്ധയ്ക്ക്, കുവൈത്തില്‍ പൊതുമാപ്പ് ഇന്നുമുതല്‍ 22 വരെ: പിടിച്ചാല്‍ കടുത്തശിക്ഷ

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആഭ്യന്തരവകുപ്പ് പ്രഖ്യാപിച്ച പൊതുമാപ്പ് തിങ്കളാഴ്ച പ്രാബല്യത്തിലാവും. താമസരേഖകള്‍ ഇല്ലാത്തവര്‍ക്ക് പിഴയോ ശിക്ഷാനടപടികളോ ഇല്ലാതെ രാജ്യംവിടാന്‍ ആഭ്യന്തരമന്ത്രാലയം അനുവദിച്ച സമയപരിധി ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയാണ്. രാജ്യംവിടാന്‍ സന്നദ്ധരായി എത്തുന്നവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കണമെന്ന് വിവിധ വകുപ്പുകള്‍ക്ക് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി. അനധികൃതമായി രാജ്യത്തു കഴിയുന്ന വിദേശികള്‍ ഇളവുകാലം പ്രയോജനപ്പെടുത്തണമെന്ന് ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു. പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ എത്തുന്നവര്‍ക്ക് നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിച്ചു നല്‍കണമെന്ന് ഇഖാമ വകുപ്പ് ഓഫിസുകള്‍ക്കും അധികൃതര്‍ നിര്‍ദേശം നല്‍കി.

അവധിയിലുള്ള ജീവനക്കാരോട് ജോലിക്ക് ഹാജരാകാനും നിര്‍ദേശമുണ്ട്. താമസകാര്യ വകുപ്പിന്റെ സര്‍ക്കുലര്‍ പ്രകാരം ഇഖാമ കാലാവധി കഴിഞ്ഞതിനാല്‍ നിയമലംഘകരായി മാറിയവര്‍ താമസകാര്യ മന്ത്രാലയത്തെയാണ് സമീപിക്കേണ്ടത്. ഇത്തരക്കാരുടെ വിവരങ്ങള്‍ ക്രിമിനല്‍ എവിഡന്‍സ് വകുപ്പുകളിലേക്കയച്ച് കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്തിയശേഷം താമസകാര്യ വകുപ്പ് ഒരുമാസത്തെ താല്‍ക്കാലിക ഇഖാമ അനുവദിക്കും.

Similar Articles

Comments

Advertismentspot_img

Most Popular