കമലിന് ചുട്ട മറുപടിയുമായി വിദ്യാ ബാലന്‍; ഇനി മലയാള സിനിമയിലേക്കില്ല; സ്ത്രീകളുടെ ലൈംഗികതയെപ്പറ്റിയും ശരീരത്തെ പറ്റിയും മോശമായി പറഞ്ഞ് അവരെ കൊച്ചാക്കുക എന്നത് പണ്ടു മുതലേ നടക്കുന്നതാണ്

മഞ്ജുവാര്യര്‍ നായികയാകുന്ന തന്റെ സിനിമയായ ആമിയില്‍ നിന്ന് നടി വിദ്യ ബാലന്‍ പിന്മാറിയതുമായി ബന്ധപ്പെട്ട് സംവിധായകന്‍ കമല്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. വിദ്യാ ബാലന്‍ പിന്മാറിയത് നന്നായെന്നും അല്ലായിരുന്നെങ്കില്‍ ചിത്രത്തില്‍ സെക്ഷ്വാലിറ്റി കടന്നു കൂടുമായിരുന്നു എന്നുമുളള സംവിധായകന്‍ കമലിന്റെ വാക്കുകള്‍ വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. സംഭവത്തില്‍ വിദ്യാ ബാലന്റെ മറുപടി ഏവരും ഉറ്റുനോക്കുകയായിരുന്നു. ഇപ്പോഴിതാ കമലിന് ചുട്ടമറുപടി നല്‍കി വിദ്യാബാലന്‍ രംഗത്തെത്തിയിരിക്കുന്നു.
കമലിന്റെ വാക്കുകള്‍ പ്രതികരണം അര്‍ഹിക്കുന്നുണ്ടെന്ന് കരുതുന്നില്ലെന്ന് വിദ്യ പറഞ്ഞു. ഒരു പ്രതികരണം പോലും ആ കമന്റ് അര്‍ഹിക്കുന്നുണ്ടെന്ന് കരുതുന്നില്ല. സ്ത്രീകളുടെ ലൈംഗികതയെപ്പറ്റിയും ശരീരത്തെ പറ്റിയും മോശമായി പ്രതിപാദിച്ച് അവരെ കൊച്ചാക്കുക എന്നത് പണ്ടു മുതലേ നടക്കുന്നതാണ്.
മലയാളത്തിലെയും തമിഴിലെയും നിരവധിചിത്രങ്ങളില്‍ നിന്നൊഴിവാക്കപ്പെട്ട് രാശിയില്ലാത്തവള്‍ എന്നു കിട്ടിയ പേര് മാറി വരുമ്പോഴാണ് കമലിന്റെ ചിത്രത്തില്‍ തനിക്ക് അവസരം ലഭിച്ചത്. താന്‍ ചിത്രം ചെയ്യുകയാണെങ്കില്‍ അഞ്ചു വര്‍ഷം വരെ കാത്തിരിയ്ക്കാന്‍ തയ്യാറാണെന്ന് കമല്‍ അറിയിച്ചിരുന്നായും വിദ്യ പറയുന്നു. അതിനിടയില്‍ മാധവിക്കുട്ടി എന്ന വ്യക്തിയെ മനസിലാക്കാന്‍ ശ്രമിച്ചു. അസാമാന്യ വ്യക്തിത്വത്തിന് ഉടമയാണെന്നും മനസിലായി. അത്രയും ശക്തയായ ഒരാളെ അവതരിപ്പിക്കാന്‍ ധാരാളം തയ്യാറെടുപ്പുകള്‍ ആവശ്യമായുണ്ട്.
എന്നാല്‍ ഇവിടെ തന്റെയും കമലിന്റെയും വീക്ഷണങ്ങള്‍ തെറ്റായി പോയെന്നാണ് നടി പറയുന്നത്. ഞാനുദ്ദേശിച്ചതു പോലെ നടന്നില്ല. ക്രിയേറ്റീവ് ഡിഫറന്‍സ് എന്നു മാത്രം പറഞ്ഞാണ് ആ ചിത്രത്തില്‍ നിന്ന് താന്‍ പിന്മാറിയതെന്നും വിദ്യ വെളിപ്പെടുത്തി. ഇതിലധികം ഇതിനെക്കുറിച്ച് സംസാരിക്കാന്‍ എനിയ്ക്കു താല്‍പര്യമില്ല. സംഭവിച്ചതെല്ലാം നല്ലതിനായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒന്നരവര്‍ഷം മുന്‍പ് ആ ചാപ്റ്റര്‍ ക്ലോസ് ചെയ്തതാണ്. വിദ്യാ ബാലന്‍ പറഞ്ഞു.ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തിലാണ് വിദ്യ വിവാദങ്ങളെപ്പറ്റി മനസ്സുതുറന്നത്.

Similar Articles

Comments

Advertisment

Most Popular

പി.സിക്കെതിരായ കേസ്:ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍, പീഡനം ഫെബ്രുവരി പത്തിനെന്ന് FIR;

തിരുവനന്തപുരം: പീഡനക്കേസില്‍ പി.സി ജോര്‍ജിനെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയതിന് പിന്നാലെയായിരുന്നു പീഡനക്കേസിലെ അറസ്റ്റ്....

പീഡന പരാതിയിൽ പി.സി ജോർജ് അറസ്റ്റിൽ

പീഡന പരാതിയിൽ ജനപക്ഷം നേതാവ് പി.സി ജോർജ് അറസ്റ്റിൽ. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് മുൻ എംഎൽഎയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ...

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി സുപ്രീംകോടതിയിൽ

എറണാകുളം: ബലാത്സംഗ കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച്‌ ലൈം​ഗീക അതിക്രമത്തിനിരയായ യുവനടി. നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് വിജയ് ബാബുവിന്റെ ഭാ​ഗത്ത് നിന്നുണ്ടായതെന്ന് നടി ഹര്‍ജിയില്‍ പറഞ്ഞു....