നസ്രിയയുടെ വാക്കുകേട്ട് ഒരുപാട് വലിയ പ്രോജക്ടുകള്‍ വേണ്ടെന്ന് വച്ചിട്ടുണ്ട്!! നസ്രിയ വന്നതിന് ശേഷമുള്ള മാറ്റങ്ങള്‍ തുറന്ന് പറഞ്ഞ് ഫഹദ് ഫാസില്‍

നസ്രിയ ജീവിതത്തില്‍ വന്നതിന് ശേഷം തനിക്ക് വന്ന മാറ്റങ്ങള്‍ തുറന്ന് പറഞ്ഞ് നടന്‍ ഫഹദ് ഫാസില്‍. സിനിമയില്‍ ഫോക്കസ് ഇല്ലാതായിപ്പോയി എന്നു തോന്നിയ കാലഘട്ടത്തില്‍ നിന്ന് തിരിച്ചുവരവ് സാധ്യമായത് നസ്രിയയുടെ വരവോടെയാണെന്ന് ഫഹദ് ഫാസില്‍ പറയുന്നു. താല്‍പര്യമില്ലെങ്കില്‍ ആര്‍ക്കുവേണ്ടിയാണെങ്കില്‍ പോലും സിനിമ ചെയ്യേണ്ടെന്ന് നസ്രിയ പറയും. അതാണ് അവളുടെ ഗുണം. നിരവധി വലിയ പ്രോജക്ടുകള്‍ ഇങ്ങനെ ഞാന്‍ വേണ്ടെന്നു വച്ചിട്ടുണ്ടെന്നും ഫഹദ് പറയുന്നു.

ഫഹദിന്റെ വാക്കുകള്‍:

സിനിമയില്‍ ഫോക്കസ് ഇല്ലാതായിപ്പോയി എന്നു തോന്നിയ കാലഘട്ടമുണ്ടായിരുന്നു. അത് എനിയ്ക്കൊരു പേഴ്സണല്‍ ലൈഫ് ഇല്ലാത്തതിനാലാണ് തോന്നലുണ്ടായി. മുഴുവന്‍ സമയം സിനിമയുടെ തിരക്കിലായിരുന്നു. 2013 ല്‍ 13 സിനിമകള്‍ ചെയ്തു. നസ്രിയ എന്റെ ജീവിതത്തിലേക്ക് വന്നപ്പോള്‍ എല്ലാം ബാലന്‍സ് ആയി.

താല്‍പര്യമില്ലെങ്കില്‍ ആര്‍ക്കുവേണ്ടിയാണെങ്കില്‍ പോലും സിനിമ ചെയ്യേണ്ടെന്ന് നസ്രിയ പറയും. അതാണ് അവളുടെ ഗുണം. നിരവധി വലിയ പ്രോജക്ടുകള്‍ ഇങ്ങനെ ഞാന്‍ വേണ്ടെന്നു വച്ചിട്ടുണ്ട്. ഇഷ്ടമല്ലെങ്കില്‍ ചെയ്യണ്ട, പക്ഷേ അത് ആ സിനിമയുടെ സംവിധായകനോട് തുറന്നുപറയണമെന്ന് നസ്രിയ പറയും.

അത്രയും സപ്പോര്‍ട്ട് നല്‍കുന്ന ഒരാള്‍ വീട്ടിലുള്ളപ്പോള്‍ എന്റെ ജോലി വളരെ എളുപ്പമാകുന്നു. നസ്രിയ അത് എന്‍ജോയ് ചെയ്യുന്നില്ലെങ്കില്‍ സിനിമ ചെയ്യേണ്ടെന്ന് ഞാന്‍ പറയുമായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ജോലി ചെയ്യാന്‍ അവള്‍ക്കും ഇഷ്ടമാണ്.

എനിക്കും എന്റെ കുടുംബത്തിനും എല്ലാം തന്നത് സിനിമയാണ്. അതുകൊണ്ട് തന്നെ ജീവിതകാലം മുഴുവന്‍ ഈ പ്രൊഫഷനോട് ഞാന്‍ കടപ്പെട്ടിരിക്കും. ഞാന്‍ അമേരിക്കയില്‍ നിന്ന് പഠിത്തം നിര്‍ത്തി ഇവിടെ വന്നത് സിനിമ ചെയ്യാനല്ല. എന്റെ ഗ്രാന്‍ഡ് മദറിന്റെ അടക്കിന് വേണ്ടി എത്തിയതാണ്. പിന്നെ ഇവിടെ നിന്നു. ചിലപ്പോള്‍ ഞാന്‍ ഇനിയും പോകുമായിരിക്കും. ഒട്ടും പ്രൊഫഷനല്‍ അല്ല ഞാന്‍. കാര്‍ബണ്‍ സിനിമയുടെ ഷൂട്ടിങിനിടെ തന്നെ വേണു ചേട്ടനെ വിളിച്ച് ഷൂട്ട് ഒന്നുമാറ്റിവെക്കാമോ എന്നു ചോദിക്കുമായിരുന്നു. പ്രൊഫഷനലായി ജോലി ചെയ്യാന്‍ അറിയില്ല. ചെയ്യുന്ന കാര്യം ഇഷ്ടപ്പെട്ട് ചെയ്യുന്നു.

നാളെ എന്താണ് ചെയ്യുന്നതെന്ന് ചിന്തിക്കാറില്ല. എനിക്കിഷ്ടമുള്ള കാര്യങ്ങള്‍ മാത്രമാണിപ്പോള്‍ ചെയ്യുന്നത്. മറിച്ചാണു ചെയ്യുന്നതെങ്കില്‍ അത്തരം പ്രവൃത്തികള്‍ നമ്മളെ നമ്മളല്ലാതാക്കി മാറ്റും.

Similar Articles

Comments

Advertisment

Most Popular

കൊച്ചിയിലെ ലോഡ്ജ് മുറിയിൽ രണ്ട് പെൺകുട്ടികളെ അവശനിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളം സൗത്തിലെ ലോഡ്ജിൽ രണ്ട് പെൺകുട്ടികളെ അവശനിലയിൽ കണ്ടെത്തി. ബുധനാഴ്ച രാത്രി വൈകിയാണ് പെൺകുട്ടികളെ ലോഡ്ജ് മുറിയിൽ അവശനിലയിൽ കണ്ടത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിലുള്ള ഒരാൾ തീവ്രപരിചരണ വിഭാഗത്തിലാണ്. കോഴിക്കോട്...

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള ഭക്തസംഘത്തിന്റെ വാട്സ്ആപ് ​ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച വൈദികനെതിരേ നടപടി

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ...

വീണ്ടും ആന്ത്രാക്സ്; മൃഗങ്ങൾ കൂട്ടത്തോടെ ചത്തു; സംസ്ഥാനത്ത് പ്രതിരോധത്തിന് അടിയന്തര നടപടികൾ

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ...