നടിമാരോട് ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുന്നവരാണ് മലയാള നടന്മാരെന്ന് സജിത മഠത്തില്‍; വഴങ്ങാത്ത നടിമാരോട് ചെയ്യുന്നത്…

കൊച്ചി: മലയാള സിനിമയില്‍ നടന്മാരും നടിമാരും തമ്മിലുള്ള വാക്കുതര്‍ക്ക്ം തുടരുന്നതിനിടെ പുതിയ പ്രസ്താവനയുമായി നടി സജിതാ മഠത്തില്‍. മലയാള സിനിമയിലെ ഭൂരിഭാഗം നടന്മാരും നടിമാരോട് ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുന്നവരാണെന്ന് നടി സജിത മഠത്തില്‍ പറഞ്ഞു. എ.കെ.പി.സി.ടി.എ വജ്ര ജൂബിലിയാഘോഷ ഭാഗമായി കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. വര്‍ഷങ്ങളായി സിനിമരംഗത്ത് പ്രവര്‍ത്തിക്കുന്ന ആള്‍ എന്ന നിലയില്‍ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇത് പറയുന്നത്. താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത നടിമാരെ പിന്നീടുള്ള സിനിമകളില്‍നിന്ന് ഒഴിവാക്കുന്നത് പതിവാണ്. വഴങ്ങാത്ത നടിമാര്‍ക്ക് തലക്കനമാണെന്നും വേതനം കൂടുതലാണെന്നുമൊക്കെയാകും പ്രചരിപ്പിക്കുക.
ഏറ്റവുമധികം ചൂഷണത്തിനും മനുഷ്യാവകാശ നിഷേധത്തിനും ഇരയാകുന്നവരാണ് സിനിമയിലെ സ്ത്രീകള്‍. ഫെഫ്കയെപ്പോലുള്ളവര്‍ സ്ത്രീവിരുദ്ധത സ്വാഭാവികമാണെന്ന് പറയുന്ന മനുഷ്യരുടെ സംഘടനയാണ്. ചൂഷണം തുറന്നുപറയുന്ന നടികള്‍ക്ക് വേതന, തൊഴില്‍ സുരക്ഷ ഇല്ലാതാകുകയാണെന്നും അവര്‍ പറഞ്ഞു.
പുരോഗമനം അവകാശപ്പെടുമ്പോഴും ട്രാന്‍സ്‌ജെന്‍ഡറുകളോടുള്ള കേരളീയ സമൂഹത്തിന്റെ പെരുമാറ്റം നിരാശാജനകമാണെന്ന് മലയാളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ കവി വിജയരാജ മല്ലിക പറഞ്ഞു.
സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലാണ് മമ്മൂട്ടിയുടെ അഭിനയമെന്ന പാര്‍വതിയുടെ വിവാദ പ്രസ്താവന കെട്ടടങ്ങും മുന്‍പാണ് സജിത പുതിയ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനെതിരേ നടന്മാരുടെ പ്രതികരണം എന്താവുമെന്നാണ് സിനിമാസ്വാദകര്‍ ഉറ്റുനോക്കുന്നത്.

Similar Articles

Comments

Advertisment

Most Popular

13 വയസുകാരി പ്രസവിച്ച സംഭവം; 16 വയസ്സുകാരനായ സഹോദരന്‍ അറസ്റ്റില്‍

പാലക്കാട് മണ്ണാര്‍ക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍. 16 വയസുള്ള സഹോദരനാണ് 13 കാരിയെ പീഡിപ്പിച്ചത്. പ്രതിയെ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. സിനിമാ...

പി.സിക്കെതിരായ കേസ്:ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍, പീഡനം ഫെബ്രുവരി പത്തിനെന്ന് FIR;

തിരുവനന്തപുരം: പീഡനക്കേസില്‍ പി.സി ജോര്‍ജിനെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയതിന് പിന്നാലെയായിരുന്നു പീഡനക്കേസിലെ അറസ്റ്റ്....

പീഡന പരാതിയിൽ പി.സി ജോർജ് അറസ്റ്റിൽ

പീഡന പരാതിയിൽ ജനപക്ഷം നേതാവ് പി.സി ജോർജ് അറസ്റ്റിൽ. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് മുൻ എംഎൽഎയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ...