കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയവേ ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതിലെ നിയമലംഘനം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സംഭവത്തില്‍ ജയില്‍ നിയമങ്ങളുടെ ലംഘനം ഇല്ലെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് കോടതിയുടെ നടപടി.ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം നടന്നുവെന്നും ആലുവ സബ്ജയിലിലെ കാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ആരോപിച്ച് തൃശൂര്‍ സ്വദേശിനി മനീഷയാണ് ഹരജി നല്‍കിയത്.
ആലുവ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി യാണ് സന്ദര്‍ശന വിവാദം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ചട്ടം അനുവദിച്ചാണ് സന്ദര്‍ശകരെ അനുവദിച്ചതെന്നും ജയിലിലെ 24 കാമറകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.