റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ ശിക്ഷ വിധിക്കുന്നത് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി വ്യാഴാഴ്ചത്തേയ്ക്കു മാറ്റി. കോടതിയിലെ അഡ്വക്കേറ്റ് വിന്ദേശ്വരി പ്രസാദിന്റെ മരണത്തെ തുടര്‍ന്നാണ് വിധി പ്രസ്താവം മാറ്റി വച്ചത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് റാഞ്ചിയില്‍ പൊലീസ് സന്നാഹം ശക്തമാക്കിയിട്ടുണ്ട്.
കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലാണ് നാളെ വിധി. ഈ കേസില്‍ ലാലു ഉള്‍പ്പെടെ പതിനാറ് പേര്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 1991-–94 കാലയളവില്‍ ദേവ്ഗഡ് ട്രഷറിയില്‍ നിന്ന് 89 ലക്ഷം രൂപ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് ലാലുവിനും കൂട്ടുപ്രതികള്‍ക്കും എതിരെയുളള സിബിഐ കേസ്